ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ സെമിപോരാട്ടത്തിനായി ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്നിറങ്ങും
ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനൽ പോരാട്ടത്തിനായി ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്നിറങ്ങും. ഇന്ത്യയുടെ അഭിമാന താരങ്ങളായ പി വി സിന്ധുവും സായ്പ്രണീതും ഫൈനല്‍ ലക്ഷ്യമാക്കി കോര്‍ട്ടിലെത്തും. തായ് സു യിങ് എന്ന വമ്പന്‍ കടമ്പ മറികടന്നതിന്റെ ആത്മവിശ്വാസത്തിലാണ് സിന്ധു മത്സരത്തിനിറങ്ങുന്നത്.
പുരുഷ സെമിയിൽ ഇന്ത്യയുടെ സായിപ്രണീതിനെ കാത്തിരിക്കുന്നത് ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയെ സായി ആണ്. ചൈനീസ് താരം നാലാം സീഡും സിന്ധു അഞ്ചാം സീഡുമാണ്. ഇരുവരും തമ്മിൽ ഒന്‍പതാം മത്സരം. ഈ വര്‍ഷം ഇന്തൊനീഷ്യന്‍ ഓപ്പണിൽ അടക്കം അഞ്ച് ജയങ്ങള്‍ സ്വന്തം പേരിലുള്ളത് സിന്ധുവിന് ആത്മവിശ്വാസം നൽകും.






































