ഇന്ത്യൻ സൂപ്പർ ലീഗ്; ആറാം സീസണിന്റെ ഫിക്സ്ച്ചര്‍ ഐഎസ്എല്‍ ഔദ്യോഗികമായി പുറത്തുവിട്ടു
കൊച്ചി: അറബിക്കടലിന്റെ റാണിയുടെ മണ്ണിൽ നിന്നും കാൽപ്പന്തു കളിയിൽ അത്ഭുതങ്ങൾ തീർത്ത ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിന് തിരിതെളിയും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ്- എടികെ പോരാട്ടത്തോടെ ഒക്ടോബര്‍ 20നാണ് മത്സരം ആരംഭിക്കുന്നത്.
ആറാം സീസണിന്റെ ഫിക്സ്ച്ചര്‍ ഐഎസ്എല്‍ ഇതിനോടകം ഔദ്യോഗികമായി പുറത്തുവിട്ടു. ഒക്ടോബർ 20ന് വൈകിട്ട് 7.30നാണ് മത്സരം തുടങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിൽ ബ്ലാസ്റ്റേഴ്സ്- എടികെ പോരാട്ടത്തോടെയായിരുന്നു ഉദ്ഘാടനമത്സരം അരങ്ങേറിയത്.
.@KeralaBlasters kick-off #HeroISL 2019-20 against 2⃣-time champions @ATKFC 🏟
Read ➡ https://t.co/jpafu4QksW
Download Fixtures ➡ https://t.co/raCZcIQX6V#HeroISLFixtures #LetsFootball pic.twitter.com/7D2VSCVi89— Indian Super League (@IndSuperLeague) August 23, 2019
തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സി 21-ാം തിയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. കൊച്ചിയില്‍ 24-ാം തിയതി ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയെ നേരിടും. ലീഗ്ഘട്ടത്തില്‍ ആകെ 90 മത്സരങ്ങളാണ് നടക്കുക.






































