പ്രോ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ തമിഴ് തലൈവാസും പറ്റ്‌ന പൈറേറ്റ്‌സും തലകുനിച്ചു
ചെന്നൈ: പ്രോ കബഡി ലീഗിൽ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ പറ്റ്‌ന പൈറേറ്റ്‌സും തമിഴ് തലൈവാസും വീണ്ടും തലകുനിച്ചു. പൈറേറ്റ്‌സ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെതിരെ 35-26 എന്ന നിലയില്‍ തോറ്റപ്പോള്‍ തമിഴ് തലൈവാസിനെ 29-24 എന്ന നിലയില്‍ യു മുംബൈ പരാജയപ്പെടുത്തി.
ഗുജറാത്തിന് കഴിഞ്ഞ വരശത്തെ പോലെ ഇത്തവണ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും പൈറേറ്റ്‌സിനെതിരായ ജയം ടീമിന് ആശ്വാസമായി. രോഹിത് ഗുലിയ ഗുജറാത്തിനായി 10 പോയന്റ് നേടിയപ്പോള്‍ ജി ബി മോറെ 6 പോയന്റും നേടി.






































