Foot Ball Top News

കൊൽക്കത്തയുടെ മണ്ണിൽ കിരീടം തേടി ഗോകുലം കേരള ഇന്നിറങ്ങുന്നു; ഡ്യുറന്റ് കപ്പിന് ഇന്ന് തിരശീലവീഴുന്നു

August 24, 2019

author:

കൊൽക്കത്തയുടെ മണ്ണിൽ കിരീടം തേടി ഗോകുലം കേരള ഇന്നിറങ്ങുന്നു; ഡ്യുറന്റ് കപ്പിന് ഇന്ന് തിരശീലവീഴുന്നു

കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോൾ ടൂർണമെന്റായ ഡ്യുറന്‍ഡ് കപ്പിന്റെ ഈ സീസൺ ഇന്ന് സമാപനം. ടൂർണമെന്റിൽ പതിനേഴാമത് കിരീടം സ്വാന്തമാക്കുന്നതിന് ഗോകുലം കേരള ഇന്ന് പോർക്കളത്തിലേക്കിറങ്ങും. ഇന്ന് വൈകിട്ട് 6.30 ന് കൊൽക്കത്തയിൽ വച്ചു നടക്കുന്ന ഫൈനൽ മത്സരത്തിൽ കൊൽക്കത്ത വമ്പന്മാരായ മോഹന്‍ ബഗാനാണ് ഗോകുലം കേരള എഫ് സിയുടെ എതിരാളികള്‍.

സെമി ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഗോകുലം ജയം സ്വന്തമാക്കിയത്. 1997ൽ എഫ് സി കൊച്ചിന്‍ ചാമ്പ്യന്മാരായതിന് ശേഷം ആദ്യമായി ഡ്യുറന്‍ഡ് കപ്പ് നേടുന്ന കേരള ടീമാകാനാണ് ഗോകുലത്തിന്‍റെ ശ്രമം. മികച്ച ഫോമിലുള്ള സ്‌ട്രൈക്കര്‍മാരായ മാര്‍ക്കസ് ജോസഫ്, ഹെന്‍‍‍റി കിസെക്ക എന്നിവരിലും ഗോളി ഉബൈദിലിനേയുമാണ് ടീം ഉറ്റുനോക്കുന്നത്.

Leave a comment