Top News

ഫെര്‍ണാണ്ടോ ടോറസ് ഫുട്‌ബോൾ കരിയറിന് വിരാമമം ഇടുന്നു

August 24, 2019

author:

ഫെര്‍ണാണ്ടോ ടോറസ് ഫുട്‌ബോൾ കരിയറിന് വിരാമമം ഇടുന്നു

ടോക്കിയോ: സ്പാനിഷ് സൂപ്പര്‍ ഫുട്‌ബോൾ താരം ഫെര്‍ണാണ്ടോ ടോറസ് ക്ലബ്ബ് കരിയറിന് തോൽവിയോടെ വിരാമം. ജപ്പാനീസ് ക്ലബ്ബ് സഗാന്‍ ടോസുവിന്റെ താരമായ ടോറസിനെ ഇനിയസ്റ്റ നയിക്കുന്ന വിസല്‍ കോബിനാണ് ദയനീയമായി പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കാണ് ടോറസിന്റെ ടീമിന്റെ വാൻ പരാജയം.

മത്സരത്തിന് ശേഷം വിരമിക്കുമെന്ന് നേരത്തെ തന്നെ ടോറസ് പ്രഖ്യാപിച്ചിരുന്നതിനാല്‍ വിജയത്തോടെ താരത്തെ യാത്രയാക്കാമെന്ന പ്രതീക്ഷയിലായിരുന്നു സഹതാരങ്ങള്‍. എന്നാല്‍ ഇനിയസ്റ്റയും സംഘവും സര്‍വാധിപത്യം പുലര്‍ത്തിയതോടെ കണ്ണീരോടെ ടോറസിന് കളത്തിൽ നിന്നും മടങ്ങേണ്ടിവന്നു.

Leave a comment