Foot Ball Top News

ബുണ്ടസ് ലീഗിൽ ഡോര്‍ട്ട്മുണ്ടിന് തകർപ്പൻ ജയം

August 24, 2019

author:

ബുണ്ടസ് ലീഗിൽ ഡോര്‍ട്ട്മുണ്ടിന് തകർപ്പൻ ജയം

ബുണ്ടസ് ലീഗിൽ ഇന്ന് നടന്ന ഡോര്‍ട്ട്മുണ്ട്, എഫ്സി കൊളോണിൽ മത്സരത്തിൽ ഡോര്‍ട്ട്മുണ്ടിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡോര്‍ട്ട്മുണ്ട് വിജയം സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനമാണ് ഡോര്‍ട്ട്മുണ്ട് കാഴ്ചവെച്ചത്. മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളും നേടാനാകാതിരുന്ന ഡോര്‍ട്ട്മുണ്ട്, രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് വിജയം സ്വന്തമാക്കിയത്.

മത്സരം തുടങ്ങി 29 ആം മിനുട്ടില്‍ ഡൊമിനിക്ക് കൊളോണിന് വേണ്ടി ആദ്യ ഗോൾ നേടി. ആദ്യ പകുതിയിൽ ഡോര്‍ട്ട്മുണ്ടിന് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ ആയില്ല. ഒരു ഗോളിന് ലീഡ് നേടി ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗ്രൗണ്ടിൽ നിറഞ്ഞു കളിച്ചെങ്കിലും ഗോളുകൾ നേടാൻ ആയില്ല. എന്നാൽ എഴുപതാം മിനിറ്റിൽ ഡോര്‍ട്ട്മുണ്ടിന് ആദ്യ ഗോൾ ലഭിച്ചു. റോബന്‍ സ്റ്റൈല്‍ ആണ് ഡോര്‍ട്ട്മുണ്ടിന് വേണ്ടി സമനില ഗോൾ നേടിയത്. പിന്നീട് എമ്പത്തിയാറാം മിനിറ്റിലും, തൊണ്ണൂറ്റി നാലാം മിനിറ്റിലും അവർ ഗോളുകൾ നേടി. ഹക്കിമി ആണ് രണ്ടാം ഗോൾ നേടിയത്. കൊളോണിൻറെ ഡിഫെൻസിനെ വട്ടം കറക്കി ഒരു ഹെഡ്ഡറിലൂടെയാണ് രണ്ടാം ഗോൾ പിറന്നത്. മൽസരം അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ പാക്കോമൂന്നാം ഗോൾ നേടി വിജയം സ്വന്തമാക്കി.

Leave a comment