ശ്രീലങ്ക-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ്: രണ്ടാം ദിവസം ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച
കൊളംബോ:ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിലെ രണ്ടാം ദിവസം ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിവസവും മഴ മൂലം രണ്ടാം ദിവസവും മൽസരം നേരത്തെ നിർത്തേണ്ടി വന്നു. മഴ കാരണം 30 ഓവറുകൾ ആണ് ഇന്നലെ എറിയാൻ സാധിച്ചത്. രണ്ടാം ദിവസം കളി അവസാനിച്ചപ്പോൾ ശ്രീലങ്ക 144/6 എന്ന നിലയിലാണ്. ധനഞ്‌ജയ ഡി സില്‍വയും(32), ദില്‍റുവന്‍ പെരേരയുമാണ്(5) ക്രീസില്‍. ട്രെന്റ് ബോള്‍ട്ടും, ടിം സൗത്തിയും രണ്ട് വിക്കറ്റ് വീതം നേടി.
ദിമുത് കരുണരത്‌നെ(65), കുശല്‍ മെന്‍ഡിസ് (32) എന്നിവർ മാത്രമാണ് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്. ലാഹിരു തിരിമാനെ (രണ്ട്), എയ്‌ഞ്ചലോ മാത്യൂസ് (രണ്ട്), തിസാര പെരേര (0), നിരോഷന്‍ ഡിക്‌വെല (0) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒന്നാം വിക്കറ്റ് 29-ൽ നഷ്ട്ടമായി. രണ്ട് റൺസ് എടുത്ത ലഹിരു തിരിമന്നേയുടെ വിക്കറ്റ് ആണ് നഷ്ട്ടമായത്. പിന്നീട് ദിമുത് കരുണാരത്നയും, കുശാല്‍ മെൻഡിസും ചേർന്ന് ശ്രീലങ്കൻ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ അമ്പത് റൺസ് നേടി.






































