Cricket Top News

ഇന്ത്യ വിൻഡീസ് ഒന്നാം ടെസ്റ്റ്: തിരിച്ചടിച്ച് ഇന്ത്യ

August 24, 2019

author:

ഇന്ത്യ വിൻഡീസ് ഒന്നാം ടെസ്റ്റ്: തിരിച്ചടിച്ച് ഇന്ത്യ

ആന്റിഗ്വ: ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരെയുള്ള  രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്ക് കഴിഞ്ഞ ദിവസം തുടക്കമായി. രണ്ടാം ദിവസമായ ഇന്നലെ വിൻഡീസിന് ബാറ്റിംഗ് തകർച്ച. ഇന്നലെ രണ്ടാം ദിവസം അവസാനിച്ചപ്പോൾ  വിൻഡീസ് 189/8 എന്ന നിലയിലാണ്. പത്ത് റൺസുമായി ഹോൾഡറും, റൺസ് ഒന്നും എടുക്കാതെ കുമ്മിൻസുമാണ് ക്രീസിൽ. ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ വിൻഡീസ് തകരുകയായിരുന്നു. ഇഷാന്ത് ശർമയാണ് വിൻഡീസിനെ തകർത്തത്. അഞ്ച് വിക്കറ്റ് ആണ് ഇഷാന്ത് നേടിയത്.

രണ്ടാം ദിവസമായ ഇന്നലെ 203/6 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ഇന്നിങ്‌സ് 297-ൽ അവസാനിച്ചു. ജഡേജയുടെ 58 റൺസാണ് രണ്ടാം ദിവസം ഇന്ത്യക്ക് തുണയായത്.വിൻഡീസിന് വേണ്ടി റോച്ച് നാലും, ഗബ്രിയേൽ മൂന്നും വിക്കറ്റ് നേടി. ആദ്യ ഇന്നിങ്‌സ് ആരംഭിച്ച വിൻഡീസിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഇഷാന്ത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളിംഗ് ടീം വിൻഡീസിനെ വരിഞ്ഞു മുറുക്കി. വിൻഡീസ് താരങ്ങൾക്ക് നല്ലൊരു കൂട്ട്കെട്ട് പടുത്തുയർത്താൻ കഴിഞ്ഞില്ല. വിൻഡീസ് നിരയിൽ ചേസ്(48) മാത്രമാണ് ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചത്. ഹെറ്റ്‌മെയര്‍ 35  റൺസ് നേടി. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ഇഷാന്ത് ശർമ 42 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേടിയത്. ബുമ്ര, ജഡേജ, ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.

ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ മൂന്ന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. 25/3 എന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ രാഹുലും, രഹാനെയും ചേർന്ന് കരകയറ്റാൻ നോക്കി എന്നാൽ ഇന്ത്യൻ സ്‌കോർ 93-ൽ നിൽക്കെ ഇന്ത്യക്ക് രാഹുലിനെ നഷ്ട്ടമായി. രഹാനയുടെ ഒറ്റയാൾ പോരാട്ടത്തിലാണ് ഇന്ത്യ ആദ്യ ദിനം രക്ഷപെട്ടത്. അജിന്‍ക്യ രാഹനെ (81), ഹനുമ വിഹാരി (32), രവീന്ദ്ര ജഡേജ (58), കെ എൽ രാഹുൽ(44) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 297 റൺസ് നേടിയത്.

Leave a comment