kabadi Top News

പ്രോ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പറ്റ്‌ന പൈറേറ്റ്‌സിനെതിരെ ബംഗാള്‍ വാരിയേഴ്‌സിന് ജയം

August 23, 2019

author:

പ്രോ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പറ്റ്‌ന പൈറേറ്റ്‌സിനെതിരെ ബംഗാള്‍ വാരിയേഴ്‌സിന് ജയം

ചെന്നൈ: പ്രോ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പറ്റ്‌ന പൈറേറ്റ്‌സിനെതിരെ ബംഗാള്‍ വാരിയേഴ്‌സിന് തകർപ്പൻ ജയം. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഏകപക്ഷീയമായ മത്സരത്തില്‍ 35-26 എന്ന സ്‌കോറിനായിരുന്നു ബംഗാള്‍ വാരിയേഴ്‌സ് ജയം കരസ്ഥമാക്കിയത്.

പ്രതീക്ഷിച്ച പ്രകടനം ഈ മത്സരത്തിൽ നടത്താന്‍ കഴിയാതിരുന്ന പറ്റ്‌നയ്‌ക്കെതിരെ ബംഗാള്‍ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ചു. മണീന്ദര്‍ സിങ്(10), പ്രപഞ്ചന്‍(6), റിങ്കു നര്‍വാള്‍(5) എന്നിവരാണ് ബംഗാള്‍ നിരയില്‍ തിളങ്ങിയത്. 5 പോയന്റ് നേടിയ റിങ്കുവിന്റെ ടാക്കിളുകള്‍ ടീമിന് നിര്‍ണായകമായി. സൂപ്പര്‍താരം പര്‍ദീപ് നര്‍വാളിന്റെ 12 പോയന്റ് പ്രകടനം മാത്രമാണ് പറ്റ്‌ന നിരയില്‍ എടുത്തുപറയാനുള്ളത്. മറ്റു കളിക്കാര്‍ക്കൊന്നും മത്സരത്തിൽ തിളങ്ങാനായില്ല.

Leave a comment