Foot Ball Top News

ഡ്യൂറന്‍റ് കപ്പ് ഫൈനല്‍ നാളെ

August 23, 2019

author:

ഡ്യൂറന്‍റ് കപ്പ് ഫൈനല്‍ നാളെ

കൊല്‍ക്കത്ത: ഡ്യൂറന്‍റ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടപ്രതീക്ഷയുമായി ഗോകുലം കേരള നാളെ ഫൈനൽ മത്സരത്തിനിറങ്ങും. ഫൈനലില്‍ കൊൽക്കത്ത മോഹന്‍ ബഗാനാണ് ഗോകുലം കേരള എഫ് സിയുടെ എതിരാളികള്‍. നാളെ വൈകീട്ട് 6.30ന് കൊൽക്കത്തയിൽ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

സെമി ഫൈനൽ മത്സരത്തിൽ ഗോകുലം ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചപ്പോള്‍ റിയൽ കശ്‌മീരിനെയാണ് ബഗാന്‍ മറികടന്നത്. ഗോകുലം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഈസ്റ്റ് ബംഗാളിനെ കീഴ്‌പ്പെടുത്തിയത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബഗാന്‍ ഡ്യൂറന്‍റ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.

Leave a comment