Cricket Top News

ഇന്ത്യൻ ടീമിന്റെ പുതിയ ബാറ്റിങ് കോച്ചാവാൻ വിക്രം റാത്തൂര്‍ എത്തുന്നു

August 23, 2019

author:

ഇന്ത്യൻ ടീമിന്റെ പുതിയ ബാറ്റിങ് കോച്ചാവാൻ വിക്രം റാത്തൂര്‍ എത്തുന്നു

ഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ബാറ്റിങ് കോച്ചാവാൻ വിക്രം റാത്തൂര്‍ എത്തുന്നു . സഞ്ജയ് ബംഗാളിന്റെ പകരക്കാരനായാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ ടീമിന്റെ ബോളിങ് കോച്ചായി ഭരത് അരുണും ഫീല്‍ഡിങ് കോച്ചായി ആര്‍ ശ്രീധറും തുടരുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ കളിച്ച വലിയ അനുഭവസമ്പത്തില്ലെങ്കിലും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികച്ചെ റെക്കോഡുകളുള്ള താരമാണ് 50 -കാരനായ വിക്രം റാത്തൂര്‍. ആറ് ടെസ്റ്റുകളില്‍ നിന്ന് 131 റണ്‍സും ഏഴ് ഏകദിനങ്ങളില്‍ നിന്ന് 193 റണ്‍സുമാണ് അദ്ദേഹം നേടിയത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 146 മത്സരങ്ങളില്‍ നിന്ന് 49.66 ശരാശരിയില്‍ 11473 റണ്‍സാണ് വിക്രത്തിന്റെ പേരിലുള്ളത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 99 മത്സരങ്ങളില്‍ നിന്ന് 3161 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a comment