Badminton Top News

ലോക ബാഡ്​മിന്‍റണ്‍ ചാമ്പ്യൻഷിപ്പ്: കെ. ശ്രീകാന്തിനും, സൈനക്കും തോൽവി

August 23, 2019

author:

ലോക ബാഡ്​മിന്‍റണ്‍ ചാമ്പ്യൻഷിപ്പ്: കെ. ശ്രീകാന്തിനും, സൈനക്കും തോൽവി

ബേ​സ​ല്‍: ലോ​ക ബാ​ഡ്​​മി​ന്‍​റ​ണ്‍ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളായ പ്ര​ണീതും, സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചപ്പോൾ കെ ശ്രീകാന്തും, സൈനയും ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. ശ്രീകാന്ത്  തായ്​ലന്‍ഡി​ൻറെ കാന്‍റഫോണ്‍ വാങ്​ചോറിനോടാണ് തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റത്. വളരെ ദയനീയമായ തോൽവിയാണ് ശ്രീകാന്തിന് ഉണ്ടായത്. ആദ്യ രണ്ട് മൽസരങ്ങളിലും ശ്രീകാന്ത് നടത്തിയ മികച്ച പ്രകടനം ഈ മൽസരത്തിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. രണ്ട് സൈറ്റുകളിലും ശ്രീകാന്തിന് മുന്നേറാൻ ആയില്ല. കാന്‍റഫോണ്‍ തകർപ്പൻ പ്രകടനമാണ് നടത്തിയത് സ്‌കോർ : 21-14, 21-13.

ഇന്നലെ നടന്ന വനിതകളുടെ പ്രീ  ക്വാ​ര്‍​ട്ട​ർ മൽസരത്തിൽ സൈനക്ക് തോൽവി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സൈനയെ ഡെൻമാർക്ക് താരം മിയ ബ്ലിച്ഫെൽഡ് തോൽപ്പിച്ചത്.  72 മിനിറ്റ് നീണ്ട മത്സരത്തിൽ ആദ്യ സെറ്റ് ജയിച്ച സൈന പിന്നീട് ഉള്ള രണ്ട് സെറ്റുകളും തോൽക്കുകയായിരുന്നു. സ്‌കോർ: 21-14, 25-27, 21-12

Leave a comment