ശ്രീലങ്ക-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ്: ആദ്യ ദിവസം ശ്രീലങ്ക 85/2
കൊളംബോ : ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മഴ മൂലം എറിയാനായത് വെറും 36.3 ഓവറുകള്‍ മാത്രം. മഴ മൂലം വളരെ താമസിച്ചാണ് മൽസരം ആരംഭിച്ചത്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ദിവസം അവസാനിച്ചപ്പോൾ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എടുത്തിട്ടുണ്ട്. മഴ പലവെട്ടം എത്തിയ മൽസരത്തിൽ ലഹിരു തിരിമന്നേയുടെയും, കുശാല്‍ മെന്‍ഡിസിൻറെയും വിക്കറ്റ് ആണ് നഷ്ട്ടമായത്. ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണാരത്നേയും(49), ആഞ്ചലോ മാത്യൂസുമാണ് ക്രീസിൽ.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒന്നാം വിക്കറ്റ് 29-ൽ നഷ്ട്ടമായി. രണ്ട് റൺസ് എടുത്ത ലഹിരു തിരിമന്നേയുടെ വിക്കറ്റ് ആണ് നഷ്ട്ടമായത്. പിന്നീട് ദിമുത് കരുണാരത്നയും, കുശാല്‍ മെൻഡിസും ചേർന്ന് ശ്രീലങ്കൻ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ അമ്പത് റൺസ് നേടി. 29 ഓവറിൽ 71/1 എന്ന നിലയിൽ നിൽക്കുമ്പോൾ വീണ്ടും മഴ എത്തി. പിന്നീട് മത്സരം പുനരാംഭിച്ചപ്പോൾ കുശാലിൻറെ വിക്കറ്റ് അവർക്ക് നഷ്ട്ടമായി.എന്നാൽ പിന്നീട് വെളിച്ചക്കുറവ് മൂലം മൽസരം നേരത്തെ അവാനിപ്പിച്ചു. ന്യൂസിലൻഡിന് വേണ്ടി കോളിന്‍ ഡി ഗ്രാന്‍ഡോമും,സോമർവില്ലും ഓരോ വിക്കറ്റ് വീതം നേടി.






































