ഇന്ത്യ വിൻഡീസ് ഒന്നാം ടെസ്റ്റ്: ആദ്യ ദിനം ഇന്ത്യ ആറിന് 203
ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്ക് ഇന്നലെ തുടക്കമായി. ആദ്യ ദിവസമായ ഇന്നലെ ഇന്ത്യ 203/6 എന്ന നിലയിൽ അവസാനിച്ചു. ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ മൂന്ന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. 25/3 എന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ രാഹുലും, രഹാനെയും ചേർന്ന് കരകയറ്റാൻ നോക്കി എന്നാൽ ഇന്ത്യൻ സ്‌കോർ 93-ൽ നിൽക്കെ ഇന്ത്യക്ക് രാഹുലിനെ നഷ്ട്ടമായി. രഹാനയുടെ ഒറ്റയാൾ പോരാട്ടത്തിലാണ് ഇന്ത്യ ആദ്യ ദിനം രക്ഷപെട്ടത്. ആറു വിക്കറ്റുകളാണ് ആദ്യ ദിനം ഇന്ത്യക്ക് നഷ്ടമായത്. രാഹുലും, രഹാനയും, വിഹാരിയും മാത്രമാണ് ഇന്ത്യൻ നിലയിൽ പൊരുതിയത്. 20 റൺസുമായി പന്തും, 3 റൺസുമായി ജഡേജയുമാണ് ക്രീസിൽ. വിൻഡീസിന് വേണ്ടി കേമാർ റോച്ച് മൂന്നും, ഗബ്രിയേൽ രണ്ടും വിക്കറ്റും നേടി.
രഹാനെ അർധശതകം നേടി. 68 റൺസാണ് നാലാം വിക്കറ്റിൽ രഹാനയും, കെ എൽ രാഹുലും ചേർന്ന് നേടിയത്. രാഹുൽ 97 പന്തില്‍ നിന്ന് 44 റൺസ് നേടി. രഹാന 163 പന്തില്‍ നിന്ന് 81 റൺസ് നേടി. വിൻഡീസ് ബൗളിംഗ് ആദ്യ ദിവസം മികച്ചു നിന്നു. കേമാർ റോച്ചും, ഗബ്രിയേലും, ഹോള്‍ഡറും മികച്ച ബൗളിങ് ആണ് കാഴ്ചവെച്ചത്. മയങ്ക് അഗർവാൾ(5),ലോകേഷ് രാഹുൽ(44), ചേതേശ്വർ പൂജാര(2), വിരാട് കോഹ്‌ലി(9), അജിങ്ക്യ രഹാനെ(81), ഹനുമ വിഹാരി(32) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത്.






































