പാക്കിസ്ഥാന് ക്രിക്കറ്റ് താരങ്ങൾ വിരാട് കോലിയെയും സംഘത്തെയും മാതൃകയാക്കണമെന്ന് റമീസ് രാജ
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും, പാകിസ്ഥാൻ താരങ്ങൾക്കും ഉപദേശവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം റമീസ് രാജ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ കണ്ട് പഠിക്കാൻ ആണ് റമീസ് രാജ പറയുന്നത്. എങ്ങനെ ആണ് കാര്യങ്ങൾ നടത്തുന്നതെന്നും, താരങ്ങളെയും, പരിശീലകരെയും തിരഞ്ഞെടുക്കുന്നതെന്നും കണ്ട് പഠിക്കാൻ ആണ് റമീസ് രാജ പറയുന്നത്. കൂടാതെ പാകിസ്ഥാൻ താരങ്ങൾ വിരാട് കോലിയെയും സംഘത്തെയും മാതൃകയാക്കണമെന്നും റമീസ് പറഞ്ഞു.
രാജ്യവ്യാപകമായി വേരുകളുള്ള ക്രിക്കറ്റിനെ എങ്ങനെയാണ് മുന്നോട്ടു നയിക്കേണ്ടതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനെ നോക്കി മനസിലാക്കണം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എടുക്കുന്ന പല തീരുമാനങ്ങളും ടീമിന് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുന്നത്. ഇതെല്ലം പുനപരിശോധിക്കണമെന്നും റമീസ് രാജ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. കോഹ്ലിയുടെ ആക്രമണാത്മക നേതൃത്വം കാരണം ഇന്ത്യൻ ടീം മികച്ച നിലയിൽ എത്തിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കായിക മനോഭാവം ഇപ്പോൾ മാറി. ഇപ്പോൾ ടീമുകൾ ഏറ്റുമുട്ടലിലാണ്. വിരാട് കോഹ്ലിയും സംഘവും ആക്രമണവും നിർഭയവുമായ സമീപനത്തിലൂടെ അവർ ഇന്ത്യൻ ടീമിനെ പൂർണ്ണമായും നവീകരിച്ചതായും റമീസ് പറഞ്ഞു.






































