Cricket Top News

ടെസ്റ്റ് ക്രിക്കറ്റിൽ ജഡേജയെ കാത്ത് ഒരു റെക്കോഡ്

August 22, 2019

author:

ടെസ്റ്റ് ക്രിക്കറ്റിൽ ജഡേജയെ കാത്ത് ഒരു റെക്കോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ് രവീന്ദ്ര ജഡേജ. ടെസ്റ്റ് ക്രിക്കറ്റിൽ താരത്തെയും കാത്ത് ഒരു റെക്കോഡ് നിൽപ്പുണ്ട്. ഇന്നാരംഭിക്കുന്ന ഇന്ത്യ വിൻഡീസ് ടെസ്റ്റ് പരമ്പരയിലൂടെ അത് നേടാൻ കഴിഞ്ഞാൽ ജഡേജയുടെ പേരിൽ ഒരു റെക്കോഡ് പിറക്കും.  ഈ പരമ്പരയിൽ എട്ട് വിക്കറ്റ് ജഡേജ നേടിയാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന ഇടം കൈയ്യന്‍ സ്പിന്നറെന്ന നേട്ടമാണ് ജഡേജക്ക് സ്വന്തമാക്കുന്നത്.

ഇപ്പോൾ 41 മത്സരങ്ങളിൽ നിന്ന് 192 വിക്കറ്റ് ആണ് ജഡേജ നേടിയിട്ടുള്ളത്. എട്ട് വിക്കറ്റ് ഈ രണ്ട് മൽസരങ്ങളിൽ നിന്ന് നേടിയാൽ പുതിയ റെക്കോഡ് ആണ് പിറക്കുന്നത്. നിലവിൽ  ലങ്കന്‍ സ്പിന്നര്‍ രംഗന ഹെറാത്താണ് ഈ നേട്ടത്തിന് അർഹൻ. അദ്ദേഹം 47 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന പത്താം ഇന്ത്യന്‍ ബൗളർ എന്ന ബഹുമതിയും ജഡേജക്ക് സ്വന്തമാക്കാം. അതിവേഗം 200 വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളില്‍ ഒന്നാമത് അശ്വിൻ ആണ്. 37 മൽസരങ്ങളിൽ നിന്നാണ് അശ്വിൻ 200 വിക്കറ്റ് നേടിയത്. ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മൽസരം ആരംഭിക്കുന്നത്.

Leave a comment