കർണാടക പ്രീമിയർ ലീഗ്; തീപാറും പോരാട്ടം കാഴ്ചവെച്ച് ഇന്ത്യൻ സൂപ്പർ താരം മനീഷ് പാണ്ടെ
കർണാടക പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൂബ്ലി ടൈഗേഴ്സിനെതിരെ ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്ത് ഇന്ത്യൻ സൂപ്പർ താരം മനീഷ് പാണ്ടെ ഗ്രൗണ്ടിൽ തിളങ്ങി. എന്നാൽ മനീഷ് പാണ്ടെ മിന്നും പ്രകടനം കാഴ്ച വെച്ച മത്സരത്തിൽ ടീം പരാജയപ്പെട്ടു.
ഇന്നലെ ഹൂബ്ലി ടൈഗേഴ്സിനെതിരെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെൽഗാവി പാന്തേഴ്സിന് വേണ്ടി നാലാമനായാണ് മനീഷ് പാണ്ടെ ക്രീസിലെത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ13 ഓവറിൽ 74/6 എന്നസ്കോറിലേക്ക് വീണ അവരെ അവിടെ നിന്ന് പാണ്ടെ കൈപിടിച്ചുയർത്തുകയായിരുന്നു. ബെൽഗാവിയുടെ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 180/7 എന്ന തകർപ്പൻ ടോട്ടലിൽ അവർ എത്തിയിരുന്നു. മനീഷ് പാണ്ടെ തകർത്തടിച്ചപ്പോൾ അവസാന 7 ഓവറുകളിൽ 106 റൺസാണ് ടീം സ്കോർ ചെയ്തത്