Cricket Top News

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആദ്യദിനം മഴ വില്ലനായി എത്തുമോ? കാലാവസ്ഥ പ്രവചനം നോക്കാം

August 22, 2019

author:

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആദ്യദിനം മഴ വില്ലനായി എത്തുമോ? കാലാവസ്ഥ പ്രവചനം നോക്കാം

ആന്റിഗ്വ: ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്കു ഇന്നു തുടക്കം കുറിക്കും. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്ക് ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് മല്‍സരം തുടങ്ങുന്നത്.

മുൻപ് നടന്ന ഏകദിന, ടി20 പരമ്പരകളില്‍ ആരാധകരെ നിരാശരാക്കി മഴ പെയ്തിരുന്നു. ഇതോടെ ടെസ്റ്റിലും മഴ ചതിക്കുമോയെന്ന ആശങ്ക ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട് ഇതിപ്പോൾ. എന്നാൽ ആരാധകരുടെ മനസിലെ ആശങ്കയ്ക്ക് ആശ്വാസമേകി മല്‍സരത്തിനു മുമ്പായി കാലാവസ്ഥാ റിപ്പോര്‍ട്ട് പുറത്ത് വിട്ടു.

ടെസ്റ്റിന്റെ ആദ്യദിനത്തിലെ കാലാവസ്ഥാ പ്രവചനം ക്രിക്കറ്റ് പ്രേമികളെ ആഹ്ലാദത്തിലാക്കുന്നതാണ്. ആദ്യദിനം മഴ കളി തടസ്സപ്പെടുത്താന്‍ വരില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ദിവസ്സത്തിലെ ഭൂരിഭാഗം സമയവും തെളിഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും. വിന്‍ഡീസ് സമയം രാവിലെ ഒമ്പതു മണിക്കു മഴ പെയ്യാന്‍ 40 ശതമാനം മാത്രം സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a comment