Cricket Top News

ഇന്ത്യൻ ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വീണ്ടും സ്വന്തമാക്കി പേടിഎം

August 22, 2019

author:

ഇന്ത്യൻ ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വീണ്ടും സ്വന്തമാക്കി പേടിഎം

ഇന്ത്യൻ ക്രിക്കറ്റിന്റെ ആഭ്യന്തര, അന്താരാഷ്ട്ര പരമ്പരകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വീണ്ടും സ്വന്തമാക്കി പേടിഎം . 2015 മുതല്‍ ആരംഭിച്ച കരാർ അടുത്ത നാലു വര്‍ഷത്തേക്ക് കൂടിയാണ് പുതുക്കിയിരിക്കുന്നത്. നാലുവര്‍ഷത്തേക്ക് 326.80 കോടി രൂപയാണ് ബിസിസിഐയ്ക്ക് ലഭിക്കും.

നേരത്തെ ഇത് 203.28 കോടി രൂപയായിരുന്നു. അതിൽ നിന്നും വലിയ വര്‍ധനവാണ് അടുത്ത നാലുവര്‍ഷത്തേക്കുള്ള കരാറില്‍ ഉണ്ടായിരിക്കുന്നത്. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സയദ് മുഷ്താഖ് അലി ട്രോഫി എല്ലാം പുതിയ കരാറില്‍ ഉള്‍പ്പെടും. എന്നാല്‍ ഐപിഎല്‍ ഇതില്‍ വരില്ല. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തോടെയാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്.

Leave a comment