സിക്സ് പാക്കുമായി ബുംറയും കോലിയും; ഇത് കണ്ട് അമ്പരന്ന് യുവി
ആന്റിഗ്വ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരമായ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ത്യയ്ക്കെതിരെ സ്വന്തം നാട്ടില്‍ ഒരു മത്സരം പോലും ജയിക്കാത്ത വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ തിരിച്ചടി നല്‍കാമെന്ന പ്രതീക്ഷയിലാണ് പോർക്കളത്തിലിറങ്ങുന്നത്.
ടെസ്റ്റ് പരമ്പയ്ക്ക് മുൻപ് കിട്ടിയ ദിവസങ്ങളില്‍ ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസില്‍ ചുറ്റിയടിക്കാനാണ് സമയം ചെലവഴിച്ചത്. ഇതിന്റെ പല ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കഴിഞ്ഞദിവസം കളിക്കാരെല്ലാം ആന്റിഗ്വ ബീച്ചില്‍ ഉല്ലസിക്കുന്ന ഒരു ചിത്രം ഇന്ത്യൻ ടീം നായകൻ കോലി പുറത്തുവിട്ടു. ഇതിന് പിന്നാലെ ബൗളര്‍ ജസ്പ്രീത് ബുംറയും തന്റെ ഇസ്റ്റഗ്രാമിലൂടെ ഒരു ചിത്രം പങ്കവെച്ചിരുന്നു.
കോലിക്കൊപ്പം ജോളി ബീച്ചില്‍ നില്ക്കുന്ന ചിത്രമാണ് ബുംറ പങ്കുവച്ചത്. ചിത്രം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ മുന്‍ താരം യുവരാജ് സിങ്. ഇരുവരുടേയും സിക്സ് പാക്ക് ശരീരമാണ് യുവരാജ് സിംഗിനെ ഞെട്ടിച്ചത്. ഫിറ്റ്നസ് മാതൃകകള്‍ എന്ന് യുവി ചിത്രത്തിന് കമന്റ് ചെയ്യുകയും ചെയ്തു. ഏകദിന ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് വിരാട് കോലിയും ജസ്പ്രീത് ബുംറയും. ഇരുവരും ടെസ്റ്റിലും തിളങ്ങിയാല്‍ ഇന്ത്യ പരമ്പര സ്വന്തമാക്കും.






































