പുത്തന്‍ ജേഴ്‌സിയില്‍ കോലിപ്പട ഇന്നിറങ്ങും
ഇന്ത്യ – വെസ്റ്റ് ഇന്ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് ശുഭാരംഭം. പുത്തന്‍ ജേഴ്‌സി അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽ എത്തുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടാണ് പുതിയ ജേഴ്‌സികള്‍ ഐസിസി പരിഷ്‌ക്കരിച്ചത്. ഈ ജേഴ്സിയിൽ താരങ്ങളുടെ പേരും നമ്പറും ഉണ്ട് എന്നതാണ് പ്രത്യേകത. പുത്തന്‍ ജേഴ്‌സിയുമണിഞ്ഞുള്ള ചിത്രങ്ങള്‍ താരങ്ങള്‍ ഇതിനകം തന്നെ സാമൂഹ്യ മാധ്യമംങ്ങളിൽ പങ്കുവച്ചുകഴിഞ്ഞു.
വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ഋഷഫ് പന്ത്, ചേതേശ്വര്‍ പൂജാര, കുല്‍ദീപ് യാദവ്, എന്നിവരാണ് തങ്ങളുടെ ജേഴ്‌സിയുമണിഞ്ഞുള്ള ചിത്രങ്ങള്‍ പങ്കു വച്ചത്. ഏകദിനത്തിലെ നമ്പറായ 18 തന്നെയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ടെസ്റ്റിലേയും ജേഴ്‌സി നമ്പര്‍ എന്ന പ്രത്യേകതയും ഉണ്ട്. ഋഷഫ് പന്തിന്റേത് 17 ഉം അജിങ്ക്യ രഹാനെയുടേത് മൂന്നുമാണ്. ചേതേശ്വര്‍ പൂജാരയുടെ ജേഴ്‌സി നമ്പര്‍ 25 ആണ്. കുല്‍ദീപ് യാദവിന്റെ ജേഴ്‌സി നമ്പര്‍ 23 ആണ്. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്ക് ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് മല്‍സരം ആരംഭിക്കുന്നത്.






































