Top News

യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂർണമെന്റിന് തിങ്കളാഴ്ച തുടക്കം കുറിക്കും

August 22, 2019

author:

യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂർണമെന്റിന് തിങ്കളാഴ്ച തുടക്കം കുറിക്കും

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമന്റെിന് തിങ്കളാഴ്ച തുടക്കം കുറിക്കും. ന്യൂയോര്‍ക്കില്‍ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങളുടെ സീഡിങ് പുറത്തുവിട്ടു. ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ കിരീട ജേതാക്കളുമായ നൊവാക് ദ്യോക്കോവിച്ചും നവോമി ഒസാക്കയുമാണ് പുരുഷ വനിതാ വിഭാഗത്തിലെ ടോപ് സീഡുകളായി എത്തുന്നത്.

പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡററാണ് മൂന്നാം സീഡ്. ഓസ്‌ട്രേലിയയുടെ ഡൊമനിക് തീം, റഷ്യയുടെ ഡാനില്‍ മദ്‌വെദേവ്, ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും സീഡ് ചെയ്യപ്പെട്ടു.  മരിന്‍ സിലിച്ച് 22-ാം സീഡും സ്റ്റാന്‍ വാവ്‌റിങ്ക ഇരുപത്തിമൂന്നാം സീഡുമാണ്. ഇത്തവണയും ആദ്യ മൂന്ന് സീഡിലുള്ള താരങ്ങള്‍ക്കാണ് കിരീട സാധ്യത ഏറെ പ്രതീക്ഷിക്കുന്നത്.

Leave a comment