Cricket Top News

ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, അത് കഴിഞ്ഞ് ഇന്ത്യക്കു വേണ്ടി ഒരിക്കല്‍ക്കൂടി ജഴ്‌സിയണിയുന്നതിനെക്കുറിച്ചു സ്വപ്‌നം കണ്ടാല്‍ മതി; തുറന്നടിച്ച് സെവാഗ്

August 22, 2019

author:

ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, അത് കഴിഞ്ഞ് ഇന്ത്യക്കു വേണ്ടി ഒരിക്കല്‍ക്കൂടി ജഴ്‌സിയണിയുന്നതിനെക്കുറിച്ചു സ്വപ്‌നം കണ്ടാല്‍ മതി; തുറന്നടിച്ച് സെവാഗ്

ഡൽഹി: വടുവെപ്പ് കേസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള ആജീവനാന്ത വിലക്ക് ബിസിസിഐ വെട്ടിക്കുറച്ചതോടെ കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നത് സ്വപ്‌നം കാണുകയാണ് ഇന്ത്യയുടെ മുൻ താരം ശ്രീശാന്ത്. കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിന് മേൽ ചുമത്തിയ വിലക്ക് ഏഴു വര്‍ഷമാക്കി വെട്ടി കുറച്ചത്. 2020 സപ്തംബറില്‍ വിലക്കിന്റെ കാലാവധി അവസാനിക്കും. 36 കാരനായ താരം ദേശീയ ടീമില്‍ തിരിച്ചെത്തുക ഇനി ഏറെ ദുഷ്‌കരമാണെങ്കിലും തന്റെ പ്രതീക്ഷ ഒട്ടും തന്നെ കൈവിട്ടിട്ടില്ല. താരത്തിന്റെ മടങ്ങിവരവിനെ കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ സഹതാരം വീരേന്ദര്‍ സെവാഗ്.

താരത്തിന്റെ വിലക്ക് പൂർത്തിയാവുന്ന ഉടൻ തന്നെ ദേശീയ ടീമിനു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് താരം തല്ക്കാലം ആലോചിക്കേണ്ടെന്നാണ് സെവാഗിന്റെ അഭിപ്രായം. ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ശ്രീശാന്ത് ചെയ്യേണ്ടതെന്നും, അതിനു ശേഷം മാത്രം ഇന്ത്യക്കു വേണ്ടി ഒരിക്കല്‍ക്കൂടി ജഴ്‌സിയണിയുന്നതിനെക്കുറിച്ചു സ്വപ്‌നം കണ്ടാല്‍ മതിയെന്നും സെവാഗ് കൂട്ടിച്ചേർത്തു.

 

Leave a comment