Top News

ബെറ്റിസിനെതിരെയുള്ള അടുത്ത മത്സരത്തിൽ മെസ്സി കളത്തിലിറങ്ങും

August 22, 2019

author:

ബെറ്റിസിനെതിരെയുള്ള അടുത്ത മത്സരത്തിൽ മെസ്സി കളത്തിലിറങ്ങും

ബാഴ്‌സലോണ: പരിശീലനത്തിനടെ സൂപ്പർ താരവും നായകനുമായ ലയണൽ മെസിക്ക് പരിക്കേറ്റത് ബാഴ്സലോണയ്ക്ക് വൻ തിരിച്ചടിയായിരുന്നു. പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരം കളിക്കാതിരുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇപ്പോൾ രണ്ടാം മത്സരത്തില്‍ കളിക്കുമെന്ന റിപ്പോര്‍റ്റുകൾ പുറത്ത്. വലതുകാൽവണ്ണയ്ക്ക് പരിക്കേറ്റ മെസി പരിശീലന സെഷനിൽ‍ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

സീസണിലെ ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം ഇറങ്ങുന്ന ബാഴ്‌സയ്ക്ക് മെസ്സിയുടെ വരവ് ഊർജ്ജം പകർന്നിരിക്കുകയാണിപ്പോൾ. ബെറ്റിസിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. അത്‌ലറ്റികോ ബില്‍ബാവോയോട് ഒരു ഗോളിനാണ് ബാഴ്‌സലോണ പരാജയപ്പെട്ടത്. തോല്‍വിയാക്കാളേറെ സൂപ്പര്‍ താരം ലൂയിസ് സുവാരസിന് പരിക്കേറ്റതാണ് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായത്.ബില്‍ബാവോയ്‌ക്കെതിരേ ആദ്യ പകുതി മുഴുവിപ്പിക്കും മുമ്പെ പരിക്കേറ്റ സുവാരസ് മടങ്ങിയിരുന്നു.കാലിന് പരിക്കേറ്റ സുവാരസിന് കൂടുതല്‍ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

Leave a comment