ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിൽ മൂന്നാം റൗണ്ടിൽ ഇടം നേടി സൈനയും ശ്രീകാന്തും മുന്നേറുന്നു
ബാസെല്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍താരം പിവി സിന്ധുവിന് തൊട്ട് പുറകെ സൈന നേവാളും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഡച്ച് താരം സൊരായ ഡി വിഷിനെ തോൽപ്പിച്ചാണ് സൈന ജയം കരസ്ഥമാക്കിയത്. സ്‌കോര്‍ 21-10, 21-11. പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്തും അടുത്ത റൗണ്ടിലെത്തി. ഇസ്രായേല്‍ താരം മിഷ സില്‍ബര്‍മാനെ 13-21, 21-13, 21-16 എന്ന സ്‌കോറിനാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.
ഏറെ സ്വപ്നം കണ്ടിറങ്ങിയ സൈന എതിരാളിക്കെതിരെ അനായാസ ജയമാണ് സ്വന്തമാക്കിയത്. രണ്ട് സെറ്റിലും ഡച്ച് താരത്തിന് സൈനയ്‌ക്കെതിരെ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 33 മിനിറ്റില്‍ സൈന കളി അവസാനിപ്പിച്ചു. ശ്രീകാന്ത് ആദ്യ സെറ്റ് നഷ്ടമായശേഷമാണ് തിരിച്ചെത്തിയത്.