Cricket Top News

ശ്രീലങ്ക-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മഴമൂലം വൈകുന്നു  

August 22, 2019

author:

ശ്രീലങ്ക-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മഴമൂലം വൈകുന്നു  

കൊളംബോ : ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മഴ മൂലം വൈകുന്നു. മഴ കാരണം ഇതുവരെ ടോസ് പോലും ഇടാൻ കഴിഞ്ഞിട്ടില്ല. മഴ നിന്നാൽ ഗ്രൗണ്ടിലെ വെള്ളം ഇറങ്ങിപ്പോകാൻ ഏകദേശം  ഒന്നര മണിക്കൂറെങ്കിലും വേണം. അതിന് ശേഷം മാത്രമെ മത്സരം ആരംഭിക്കാൻ സാധിക്കു.  ആദ്യ മൽസരം ശ്രീലങ്ക ജയിച്ചിരുന്നു. നാല് വിക്കറ്റ് നഷ്ട്ടത്തിൽ ആണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത്.

രണ്ടാം ടെസ്റ്റിൽ ഒരു മാറ്റവുമായിട്ടാണ് ശ്രീലങ്ക എത്തുന്നത്. ഓഫ് സ്പിന്നർ ദിൽ‌റുവാൻ പെരേര ടീമിൽ എത്തിയിട്ടുണ്ട്. എന്നാൽ  അക്കില ദാനഞ്ജയയുടെ ബൗളിങ്ങിൽ സംശയം ഉള്ളതിനാൽ രണ്ടാം ടെസ്റ്റിൽ താരം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡ് ബാറ്റസ്മാൻമാർ പരാജയപ്പെട്ടിരുന്നു. കെയിൻ വില്യംസണിന് ഒന്നും തിളങ്ങാൻ ആയില്ല. രണ്ടാം ടെസ്റ്റിൽ ഇത് പരിഹരിച്ചാൽ ന്യൂസിലൻഡിന് മികച്ച സ്‌കോർ നേടാൻ സാധിക്കും. ആദ്യ മത്സരം ജയിച്ചതോടെ ശ്രീലങ്ക ലോ​ക ടെ​സ്​​റ്റ്​ ചാമ്പ്യൻഷിപ്പിൽ  60 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി.

Leave a comment