സോഷ്യൽ മീഡിയയിലെ സൂപ്പര്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെ?
ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രമുഖ താരങ്ങളെല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമുള്ളവരാണ്. അതുപോലെ തന്നെ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ഓരോ വാക്കിനെയും ഓരോ ചിത്രത്തേയും ആതിയയെ സ്നേഹത്തോടെയും ആവേശത്തോടെയുമാണ് ആരാധകര്‍ വരവേല്‍ക്കുന്നതും. ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയെന്ന് നമുക്ക് കാണാം.
നായകൻ കോലിത്തനെ ഒന്നാമൻ
ക്രിക്കറ്റ് ലോകത്തിൽ പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ഉടമയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റിൽ 10 വർഷംകൊണ്ട് 20,000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് 30 കാരനായ താരമിപ്പോൾ. കളത്തിനകത്ത് റെക്കോഡുകള്‍ വെട്ടിപ്പിടിക്കുന്ന കോലിക്കാണ് ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഫോളോവേഴ്‌സ് ഉള്ളത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ 107.2 ദശലക്ഷം ആളുകളാണ് ഫോളോ ചെയ്യുന്നത്.
രണ്ടമത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് സോഷ്യൽ മീഡിയ ആരാധകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തി നിൽക്കുന്നത്. 74.6 ദശലക്ഷം ഫോളോവേഴ്‌സാണ് സച്ചിനുള്ളത്. ഇതില്‍ 30 ദശലക്ഷവും ട്വിറ്റര്‍ ഫോളോവേഴ്‌സും 28 ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സുമാണ്.16.5 ദശലക്ഷം ആളുകള്‍ ഇന്‍സ്റ്റഗ്രാമിലും ഫോളോ ചെയ്യുന്നുണ്ട്.
മൂന്നാമത് ധോണിയും തൊട്ട് പുറകെ ഹിറ്റ്മാൻ രോഹിതും
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ്ങ് ധോണിയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നത്. 43.6 ദശലക്ഷം ആളുകളാണ് സാമൂഹ്യ മാധ്യമത്തില്‍ ധോണിയെ പിന്തുടരുന്നത്.ഇതില്‍ 20.5 ദശലക്ഷം ആളുകളും ഫേസ്ബുക്ക് ഫോളോവേഴ്‌സാണ്.ധോണി മകള്‍ സിവയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്. അതെ സമയം നിലവിലെ ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്തുമാണ്.നാലാം സ്ഥാനത്തുള്ള രോഹിത് ശര്‍മയ്ക്ക്് 14.7 ദശലക്ഷം ഫോളോവേഴ്‌സാണ് ട്വിറ്ററിലുള്ളത്.ഫേസ്ബുക്കി്ല്‍ മാത്രം 11 ദശലക്ഷം ആളുകളാണ് രോഹിതിനെ പിന്തുടരുന്നത്.
തീരുന്നില്ല, ഇനി ഇവരെ കൂടാതെ റെയ്‌നയും യുവിയും കൂടിയുണ്ട് പട്ടികയിൽ
ടീമിന് പുറത്തുള്ള സുരേഷ് റെയ്‌നയും ജൂൺ 10ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച യുവരാജ് സിങും എന്നും സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങൾ തന്നെയാണ്. ട്വന്റി20യില്‍ മികച്ച റെക്കോഡുകളുള്ള റെയ്‌നയ്ക്ക് 28.8 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. 2011ലോകകപ്പ് ഹീറോ യുവരാജ് സിങിന് 26.2 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്.