ബ്രസീല്‍ യുവതാരം ജൈറോ റോഡ്രിഡസ് ബ്ലാസ്റ്റേഴ്സിലേക്ക്
കൊച്ചി: കേരളം ബ്ലാസ്റ്റേഴ്സിന് കരുത്തേകാനായി ബ്രസീല്‍ യുവതാരം ജൈറോ റോഡ്രിഡസ് ഈ സീസണിലെ ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി പോർക്കളത്തിലിറങ്ങും. 2009ല്‍ ഗോയസ് എസ്പോര്ടെയ്ലിനൊപ്പം കരിയര്‍ ആരംഭിച്ച ഇരുപത്തിയാറുകാരനായ ജൈറോ സാന്റോസ് എഫ്സി,ട്രോഫെന്‍സ്,പെര്സേലാ തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.
”ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. തുടക്കം മുതല്‍ മികച്ച ആരാധക പിന്തുണയുള്ള ബ്ലാസ്റ്റേഴ്സില്‍ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.മികച്ച ഫലം നേടുന്നതിനായി മികച്ച പ്രതിരോധനിരയെ കെട്ടിപ്പടുക്കണം. ഇതിനായി പ്രീ സീസണില്‍ ടീം അംഗങ്ങളോടൊപ്പം മികച്ച മുന്നൊരുക്കം നടത്തുകയാണ് ലക്ഷ്യം.എന്റെ കഴിവിന്റെ പരമാവതി ഞാന്‍ പുറത്തെടുക്കും”-ജൈറോ ആരാധകരോട് പറഞ്ഞു.
താരത്തിന്റെ ടീമിലേക്കുള്ള വരവ് ടീമിന്റെ പ്രതിരോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പരിശീലകന് ഇല്‍ക്കോ ഷട്ടോരി അഭിപ്രായപ്പെട്ടു.






































