ഡ്യുറാന്‍ഡ് കപ്പ് ഫുട്ബോള്‍; കിരീട പ്രതീക്ഷയുമായി ഗോകുലം കേരള എഫ്സി ഫൈനലില്‍ പ്രവേശിച്ചു
കൊല്‍ക്കത്ത: കൊൽക്കത്തയിൽ ഇന്നലെ നടന്ന ഡ്യുറാന്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷ മനസിലേറ്റി ഗോകുലം കേരള എഫ്സി ഫൈനലിലേക്ക് പ്രവേശിച്ചു. ആവേശം നിറഞ്ഞ സെമി ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് നേടിയാണ് ഗോകുലം എഫ് സി ജയം സ്വന്തമാക്കിയത്. മത്സരത്തിൽ 18ാം മിനുട്ടില്‍ സമദ് അലി മാലിക്കാണ് ബംഗാളിനെ തോൽപ്പിക്കുന്നതിന് ശ്രമം തുടങ്ങിയത്.
മത്സരം ആരംഭിച്ച് ആദ്യ പകുതിയും രണ്ടാം പകുതിയും ലീഡ് നേടിയതോടെ പ്രതിരോധം ശക്തിപ്പെടുത്തിയ ബംഗാളിന് മുന്നില്‍ ഗോള്‍നേടാനാവാതെ ഗോകുലം ഒന്ന് പതറി .ഇഞ്ചുറി ടൈമില്‍ ബംഗാളിന്റെ മെഹ്താബ് സിങിന് ചുവപ്പുകാര്‍ഡ് ലഭിച്ചതോടെ ബംഗാള്‍ 10 പേരായി ചുരുങ്ങി. ഹെന്റി കിസേക്കയെ വീഴ്ത്തിയതിനാണ് ചുവപ്പ് ലഭിച്ചത്. ഇതിന് അനുവദിച്ച് കിട്ടിയ പെനാല്‍റ്റി ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ലക്ഷ്യം പിഴക്കാതെ വലയിലെത്തിച്ചതോടെ മത്സരം 1-1 സമനിലയില്‍ എത്തുകയായിരുന്നു. ഇരു ടീമുകളും തുല്യത പുലര്‍ത്തിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ഗോകുലം മൂന്നെണ്ണം വലയിലാക്കിയപ്പോള്‍ ഈസ്റ്റ് ബംഗാളിന് മൂന്നെണ്ണം പിഴച്ചു.






































