Badminton Top News

ലോക ബാഡ്‌മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പ്: സൈന നെഹ്‌വാളും, കിഡമ്പി ശ്രീകാന്തും മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു

August 22, 2019

author:

ലോക ബാഡ്‌മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പ്: സൈന നെഹ്‌വാളും, കിഡമ്പി ശ്രീകാന്തും മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു

ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയുടെ സൈന നെഹ്‌വാളിനും, കിഡമ്പി ശ്രീകാന്തിനും ജയം. ജയത്തോടെ രണ്ട്‍ പേരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഇതുവരെ സിംഗിൾസിൽ ഇന്ത്യൻ ടീം വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്.  സിന്ധുവും ജയത്തോടെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.

ഇന്നലെ നടന്ന വനിത സിംഗിൾസ് മത്സരത്തിൽ ഡച്ച് എതിരാളി സോരയ ഡിയെ ആണ് സൈന തോൽപ്പിച്ചത്. നേരിട്ട് രണ്ടാം റൗണ്ടിൽ എത്തിയ താരം ഡിയെക്കെതിരെ അനായാസ വിജയമാണ് സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സൈന സോരയെ തോൽപ്പിച്ചത്.   33 മിനിറ്റ് നീണ്ട മത്സരത്തിൽ സൈന തക്കരപ്പൻ പ്രകടനമാണ് നടത്തിയത്. ആദ്യ സെറ്റ് അനായാസം സൈന ജയിച്ചു. ലോക പത്താം നമ്പർ താരമായ  സൈന നെഹ്വാൾ മികച്ച ചില ഡ്രോപ്പ് ഷോട്ടുകൾ ഇന്നലെ നടത്തി. എന്നിരുന്നാലും, രണ്ടാം ഗെയിമിൽ സോരയ  മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം സെറ്റിൽ 4-4 എന്ന നിലയിൽ സോരയ  സ്‌കോർ എത്തിച്ചു, പിന്നീട് സോരയക്ക് ഈ പ്രകടനം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. സൈന അടുത്ത റൗണ്ടിൽ ഡെൻമാർക്കിന്റെ മിയയെ നേരിടും. സ്‌കോർ: 21-10, 21-11.

ഇന്നലെ നടന്ന പുരുഷ സിംഗിൾസിൽ ശ്രീകാന്ത് ഇസ്രായേലിയൻ താരം മിഷ സിൽബർമാനെ ആണ് തോൽപ്പിച്ചത്. മൂന്ന് സെറ്റുകൾ നീണ്ട മൽസരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ശ്രീകാന്ത് ജയിച്ചത്. മത്സരത്തിൽ ആദ്യ ഗെയിം ശ്രീകാന്ത് തോറ്റിരുന്നു. പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ ശ്രീകാന്ത് പിന്നീടുള്ള രണ്ട് ഗെയിമുകളും ജയിച്ചു. ശ്രീകാന്ത് അടുത്ത റൗണ്ടിൽ തായ്‌ലൻഡിന്റെ കാന്തഫോൺ വാങ്‌ചാരോണിനെ നേരിടും. സ്‌കോർ: 13-21, 21-13, 18-11

Leave a comment