ലോക ടെസ്റ്റ് ചാമ്പ്യൻഷപ്പിലേക്കുള്ള ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്
ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. വിൻഡീസ് പര്യടനത്തിൽ ടി20 പരമ്പരയും, ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. രണ്ട് ടെസ്റ്റുകൾ ഉള്ള പരമ്പര ഇരു ടീമുകളുടെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്കുള്ള കാൽവെപ്പാണ്.
എന്നാൽ ആദ്യ മത്സരത്തിൽ ഇന്ത്യ പ്ലെയിങ് ഇലവനെ എങ്ങനെ ഇറക്കും എന്നതിലാണ് ആരാധകർ കാത്തിരിക്കുന്നത്. ടീമിൽ ഇപ്പോൾ ആറ് ബാറ്സ്മാന്മാർ ഉണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ ഒരു സ്പെഷ്യലിസ്റ്റ് ബൗളറെയൊ, ബാറ്സ്മാനെയോ ഒഴിവാക്കേണ്ടി വരും. അത് മിക്കവാറും ഒരു സ്പിന്റെ ആയിരിക്കും ഒഴിവാക്കുക. വിഹരിയെ ആയിരിക്കും അങ്ങനെയെങ്കിൽ ഒഴുവാക്കുക, സ്പിന്നറെ എടുക്കുകയാണെകിൽ രോഹിത് ശർമ ചിലപ്പോൾ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല. കോഹിലിയും, രവി ശാസ്ത്രിയും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇന്ന് വൈകുന്നേരം അരിയന്സാധിക്കും.






































