കളിക്കളത്തിലെ വാഴ്ത്തപ്പെടാത്ത പോരാളി റൊബീന്ദ്ര രാംനരേയ്ൻ സിംഗ് ഫ്രം ട്രിനിഡാഡ് ആൻഡ് ടൊബാഗോ
കരീബിയൻ ദ്വീപായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നും ചെന്നൈയിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജൻ.കരീബിയൻ കാറ്റിൽ ഉടലെടുത്ത കായിക ക്ഷമത.പറയത്തക്ക കരിയർ റെക്കോർഡുകൾ ഇല്ലെങ്കിലും തൻറേതായ ശൈലിയിൽ രാജ്യത്തിന് വേണ്ടി പോരാടി ഓരോ മത്സരം കഴിയുമ്പോഴും ഡിറ്റർജൻറ് പരസ്യത്തിലെ കുട്ടിയെ പോലെ ജഴ്സിയിൽ ചളിയുമായി ഗ്രൗണ്ടിൽ നിന്നും മടങ്ങുന്ന താരത്തെ നമുക്ക് ഓർത്തെടുക്കാം.
ടോട്ടൽ കമ്മിറ്റ് മെൻറിൻറെ വക്താവ് ,ഫീൽഡിങ്ങിലും ബൗളിംഗിലും ബാറ്റി൦ഗിലുംഅവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു .ക്രീസിൽ മുട്ടിയിട്ട് ഡബിൾ റൺസ് സ്കോർ ചെയ്യാനുള്ള വിക്കറ്റിന് ഇടയിലുള്ള ഓട്ടം എക്കാലത്തും ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരുന്നതാണ് .അർഹതപ്പെട്ട അംഗീകാരം അദ്ദേഹത്തിന് ലഭിച്ചോ എന്ന് സംശയിക്കുന്നെങ്കിലും ഒരു പരിശീലകൻ എന്ന നിലയിൽ രാജ്യത്തിനായി ഇനിയും ഒരുപാട് സംഭാവന ചെയ്യാൻ കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം .