ഇത്തവണയും ആഷസ് ഓസ്‌ട്രേലിയ നേടുമെന്ന് ഗ്ലെന്‍ മഗ്രാത്ത്
ഇത്തവണയും ഓസ്‌ട്രേലിയ തന്നെ ആഷസ് നേടുമെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബോളര്‍ ഗ്ലെന്‍ മഗ്രാത്ത് പറഞ്ഞു. ആദ്യ മത്സരത്തിലെ ജയം ഓസ്‌ട്രേലിയക്ക് മികച്ച ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇംഗ്ളണ്ട് താരം ജോഫ്ര ആര്‍ച്ചറെ പ്രശംസിക്കുകയും ചെയ്തു. ഇത്ര കൃത്യതയോടെ പന്തെറിയാൻ കഴിയുന്നത് അർച്ചറിൻറെ മികവാണെന്ന് മഗ്രാത്ത് പറഞ്ഞു. അർച്ചർക്ക് നല്ല രീതിയിൽ വേഗതയും ലഭിക്കുന്നുണ്ട് ഇതുമൂലം കൂടെയുള്ള മറ്റ് ബൗളർമാരും അതെ വേഗതയിൽ എറിയാൻ ശ്രമിക്കുമെന്നും മുൻ താരം പറഞ്ഞു.
ആര്‍ച്ചര്‍ക്ക് ഒട്ടനവധി ടെസ്റ്റുകള്‍ കളിക്കാന്‍ ആവുമെന്ന് മഗ്രാത്ത് പറഞ്ഞു. എന്നാൽ ആര്‍ച്ചറെ നിക്ഷിത ഓവര്‍ ക്രിക്കറ്റര്‍ ആയി ഒതുക്കുന്നത് ശരിയെല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ അർച്ചറുടെ മികച്ച ബൗളിംഗ് ഉണ്ടെങ്കിലും ഈ ആഷസ് പരമ്പര ഓസ്‌ട്രേലിയ നേടുമെന്ന് താരം വ്യക്തമാക്കി. ഇംഗ്ലണ്ട് ബാറ്റിംഗ് നിറയെ തകർക്കാൻ ഓക്‌സ്‌ട്രേലിയൻ ബൗളർമാർക്ക് കഴിയുമെന്ന് തരാം പറഞ്ഞു. കൂടാതെ സ്മിത്തിന്റെ അഭാവം ആദ്യ ഇന്നിംഗ്‌സിലൂടെ ഓസ്‌ട്രേലിയ മറികടക്കുമെന്നും മഗ്രാത് പറഞ്ഞു.






































