Cricket Top News

ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ

August 21, 2019

author:

ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ

നാളെ ആരംഭിക്കുന്ന ഇന്ത്യ വിൻഡീസ് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ.  ആഷസിൽ അർച്ചറുടെ പന്ത് കൊണ്ട് സ്മിത്തിന് പരിക്ക് പറ്റിയ സാഹചര്യം കണക്കിലെടുത്താണ് ബിസിസിഐ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. താരങ്ങൾ കഴുത്ത് മറക്കുന്ന തരത്തിലുള്ള ഹെൽമെറ്റുകൾ ഉപയോഗിക്കാൻ ആണ് ബിസിസിഐ പറഞ്ഞിരിക്കുന്നത്. അർച്ചറുടെ ബൗൺസർ സ്മിത്തിന്റെ കഴുത്തിലാണ് കൊണ്ടത്. പരിക്ക് മൂലം മൂന്നാം ആഷസിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

നിലവിൽ ഇന്ത്യൻ താരങ്ങളിൽ ധവാൻ മാത്രമാണ് കഴുത്ത് മറക്കുന്ന തരത്തിലുള്ള ഹെൽമെറ്റ് ഉപയോഗിക്കുന്നത്. കോഹ്ലി അടക്കമുള്ള താരങ്ങൾ ധവാൻ ഉപയോഗിക്കുന്ന രീതിയിലുള്ള ഹെൽമെറ്റ് ഉപയോഗിക്കാൻ ബിസിസിഐ നിർദ്ദേശിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ താരം സ്മിത്തിന് കഴുത്തിൽ ഇറുകിട്ടിയ ഉടനെ അദ്ദേഹം തറയിൽ വീണിരുന്നു. വൈദ്യ പരിശോധന ഉടൻ ലഭിച്ചെങ്കിലും കളി മതിയാക്കി താരം മടങ്ങുകയായിരുന്നു.

Leave a comment