ധോണിയുടെ റെക്കോർഡിനൊപ്പമെത്താൻ ശ്രമം തുടർന്ന് കോലി
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാലായിരുന്നു എം.എസ്.ധോണി. ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ ഏക നായകൻ, ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിച്ച നായകൻ അങ്ങനെ നിരവധി റെക്കോർഡുകളാണ് ധോണി ഇക്കാലയളവിൽ സ്വന്തമാക്കിയിട്ടുള്ളത്. ധോണിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ അമരത്ത് എത്തിയ വിരാട് കോലിയും ഒട്ടും പിന്നിലല്ലെന്ന് പറയാം. പലപ്പോഴും ടീമിനെ മുന്നിൽ നിന്ന് നയിച്ച് വിജയത്തിലെത്തിച്ച ക്യാപ്റ്റനാണ് കോലി. ഇപ്പോൾ നായകനെന്ന നിലയിൽ ധോണിയുടെ റെക്കോർഡിനൊപ്പമെത്താനുള്ള അവസരമാണ് കോലിയെ കാത്തിരിക്കുന്നത്.
ഇന്ത്യക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച നായകനെന്ന റെക്കോർഡിന് അരികിലെത്തിയിരിക്കുകയാണ് മുപ്പതുകാരനായ തരാം. ഇതുവരെ 46 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി 26 ജയങ്ങൾ താരം നേടി. 60 മത്സരങ്ങളിൽ നിന്ന് 27 ജയങ്ങളുള്ള മുൻ നായകൻ എം.എസ്.ധോണി മാത്രമാണ് പട്ടികയിൽ കോലിക്ക് മുന്നിൽ നിൽക്കുന്നത്. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ധോണിയെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ എല്ലാവരും.






































