Cricket Top News

മൂന്നാം ആഷസ് ടെസ്റ്റില്‍ ബാറ്റ്‌സ്മാന്മാരെ തലയ്ക്ക് എറിഞ്ഞു വീഴ്ത്താന്‍ ഉദ്ദേശ്യമില്ലെന്ന് ഓസീസ് പരിശീലകന്‍

August 21, 2019

author:

മൂന്നാം ആഷസ് ടെസ്റ്റില്‍ ബാറ്റ്‌സ്മാന്മാരെ തലയ്ക്ക് എറിഞ്ഞു വീഴ്ത്താന്‍ ഉദ്ദേശ്യമില്ലെന്ന് ഓസീസ് പരിശീലകന്‍

ലണ്ടന്‍: ബാറ്റ്‌സ്മാന്മാരെ മത്സര സമയത്ത് എറിഞ്ഞു വീഴ്ത്താന്‍ ഞങ്ങൾക്ക് ഉദ്ദേശ്യമില്ലെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കര്‍ പറഞ്ഞു. ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞു പരുക്കേല്‍പ്പിക്കുകയല്ല, മറിച്ച് കളിച്ച് ജയിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേസമയം, ഇനിയുള്ള മത്സരങ്ങളില്‍ ജോഫ്ര ആര്‍ച്ചറിന്റെ ബൗണ്‍സറുകള്‍ കളിക്കാന്‍ ഓസീസ് താരങ്ങള്‍ കരുത്താർജിച്ചിരിക്കുകയാണെന്ന് ലാങ്കര്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേരെ അക്രമണോത്സുകമായി പന്തെറിഞ്ഞ ആര്‍ച്ചര്‍, സ്റ്റീവ് സ്മിത്തിനെയും മാര്‍നസ് ലബുഷെയ്‌നെയും ഗ്രൗണ്ടിൽ വീഴ്ത്തുകയായിരുന്നു. ആര്‍ച്ചറിന്റെ പന്തില്‍ കഴുത്തിന് പരുക്കേറ് സ്മിത്തിന് മൂന്നാം ആഷസ് ടെസ്റ്റില്‍ ഇനി പങ്കെടുക്കാനാവില്ല.

Leave a comment