ഒളിംപിക്‌സ് സന്നാഹ ഹോക്കി ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് കിരീടം
ടോക്യോ: ടോക്യോയിൽ നടന്ന ഒളിംപിക്‌സ് സന്നാഹ ഹോക്കി ടൂര്‍ണമെന്‍റില്‍ ക്രീടത്തിൽ മുത്തമിട്ട് ടീം ഇന്ത്യ. ഫൈനലില്‍ ന്യൂസിലന്‍ഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്ത്യ തകര്‍ത്തു. ഹര്‍മന്‍പ്രീത് സിംഗ്(7), ഷാംഷിര്‍ സിംഗ്(18), നിലാകന്ദ ശര്‍മ്മ(22) ഗുര്‍സാഹിബ്‌ജിത് സിംഗ്(26), മന്ദീപ് സിംഗ്(27) എന്നിവരാണ് ഇന്ത്യക്കായി വലകലുക്കിയത്.
ഇരുസംഘങ്ങളായിത്തിരിഞ്ഞുള്ള ഹോക്കി കളിയിൽ, ഹോക്കിവടി എന്നറിയപ്പെടുന്ന പ്രത്യേകതരം വടിയുപയോഗിച്ച് പന്തുതട്ടി എതിരാളിസംഘത്തിന്റെ പോസ്റ്റിൽ എത്തിച്ച് ഗോൾ നേടുക എന്നതാണ് ലക്ഷ്യം. ഹോക്കി എന്നതാണ് പൊതുവായ പേരെങ്കിലും ഐസ് ഹോക്കി, തെരുവുഹോക്കി തുടങ്ങിയ കളികളിൽനിന്നും വേർതിരിച്ചറിയാനായി ഫീൽഡ്‌ഹോക്കി (മൈതാനഹോക്കി) എന്ന പേരിൽ ചിലയിടങ്ങളിൽ അറിയപ്പെടുന്നു.
പുരുഷന്മാർക്കും വനിതകൾക്കുമായി നിരവധി അന്താരാഷ്ട്രമൽസരപരമ്പരകൾ ഹോക്കിയിലുണ്ട്. ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ ഹോക്കി മൽസരയിനമാണ്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഹോക്കി ലോകകപ്പ്, വർഷാവർഷം സംഘടിപ്പിക്കപ്പെടുന്ന ചാമ്പ്യൻസ് ട്രോഫി, ജൂനിയർ ലോകകപ്പ് ഹോക്കി എന്നിവ ഹോക്കിയിലെ പ്രധാനപ്പെട്ട മൽസരപരമ്പരകളാണ്.
എഫ്.ഐ.എച്ച്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര ഹോക്കി ഫെഡറേഷണാണ് ആഗോളതലത്തിലുള്ള ഹോക്കിയുടെ ഭരണസമിതി. ലോകകപ്പും വനിതകളുടെ ലോകകപ്പും നടത്തുന്നതും ഹോക്കിക്കു വേണ്ടിയുള്ള കളിനിയമങ്ങൾ ആവിഷ്കരിക്കുന്നതും എഫ്.ഐ.എച്ചാണ്






































