Cricket Top News

ഇന്ത്യൻ താരങ്ങൾക്ക് പുതിയ നിർദേശങ്ങളുമായി ബിസിസിഐ രംഗത്ത്

August 21, 2019

author:

ഇന്ത്യൻ താരങ്ങൾക്ക് പുതിയ നിർദേശങ്ങളുമായി ബിസിസിഐ രംഗത്ത്

മുംബൈ: രണ്ടാം ആഷസ് ടെസ്റ്റിൽ ജോഫ്ര ആർച്ചറുടെ ബൗൺസർ കൊണ്ട് സ്റ്റീവ് സ്‌മിത്തിന് പരുക്കേറ്റ സംഭവത്തോടെ ഇന്ത്യൻ താരങ്ങൾക്ക് പുതിയ നിർദേശങ്ങളുമായി ബിസിസിഐ രംഗത്തെത്തിയിരിക്കുകയാണ്. ഇനി മുതൽ ഇന്ത്യൻ താരങ്ങൾ പിന്‍കഴുത്ത് മറയ്ക്കുന്ന ഹെൽമറ്റ് ധരിക്കണം എന്ന നിർദേശവുമായിട്ടാണ് ബിസിസിഐ എത്തിയിരിക്കുന്നത്. നിലവിൽ ഇന്ത്യൻ താരങ്ങളിൽ ശിഖ‌ർ ധവാൻ മാത്രമാണ് ഇത്തരത്തിൽ കഴുത്തിന് സംരക്ഷണമുള്ള ഹെൽമറ്റ് ധരികച്ച് കളത്തിലിറങ്ങുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയടക്കമുള്ള താരങ്ങളോട് ഹെൽമറ്റിനെക്കുറിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ താരങ്ങളാണ് തീരുമാനം എടുക്കേണ്ടതെന്നും ബിസിസിഐ പറഞ്ഞു.

ആഷസ് ടെസ്റ്റിൽ അര്‍ച്ചറുടെ ബൗണ്‍സറേറ്റ് സ്‌മിത്തിന് പരിക്കേറ്റത് ക്രിക്കറ്റ് ലോകത്ത് തന്നെ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് കഴുത്തുകൂടി മറയ്‌ക്കുന്ന ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ചര്‍ച്ചകള്‍ സജീവമായത്.

Leave a comment