Cricket Top News

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അവസാന പരമ്പരയ്ക്കു നാളെ തുടക്കം കുറിക്കും

August 21, 2019

author:

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അവസാന പരമ്പരയ്ക്കു നാളെ തുടക്കം കുറിക്കും

ആന്റിഗ്വ: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അവസാന പരമ്പരയ്ക്ക് നാളെ തുടക്കം കുറിക്കുകയാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യൻ നായകൻ വിരാട് കോലിയും കൂട്ടരും കരീബിയന്‍ സംഘവുമായി ഏറ്റുമുട്ടുന്നത്. നേരത്തേ നടന്ന ടി20, ഏകദിന പരമ്പരകള്‍ പോക്കറ്റിലാക്കിയ ടീം ഇന്ത്യ ഇനി ടെസ്റ്റിലും ജയമാവര്‍ത്തിച്ച് ഹാട്രിക്ക് കിരീടവുമായി നാട്ടിലേക്കു മടങ്ങാമെന്നു മടങ്ങും എന്ന പ്രതീക്ഷയിലാണ്.

ആദ്യ ടെസ്റ്റിനു മുൻപേ ടീം കോമ്പിനേഷനെ സംബന്ധിച്ച് കോലിക്കു ടീം സെലക്ഷനില്‍ ചില ആശയക്കുഴപ്പങ്ങളുണ്ട്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, അഞ്ചാം ബൗളര്‍ ഇവരില്‍ ആരെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുമന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. ടെസ്റ്റില്‍ ഇന്ത്യ സ്ഥിരം പരീക്ഷിച്ചു വരുന്ന ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ഉള്‍പ്പെടുത്തിയുള്ള നാലു ബൗളര്‍ തന്ത്രം തന്നെ പരീക്ഷിക്കുകയാണെങ്കില്‍ രഹാനെയ്ക്കു നറുക്കു വീഴാനാണ് സാധ്യത.ഏഴര മാസത്തിനു ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിലേക്കു ഇന്ത്യ തിരിച്ചുവരുന്നത്.

Leave a comment