ഹസന് അലിക്ക് ആശംസയുമായി സാനിയ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഷൊയ്ബ് മാലിക്, സഹീര്‍ അബ്ബാസ്, മൊഹ്സിന്‍ ഹസന് ഖാന് എന്നിവർ ഇന്ത്യൻ മണ്ണിൽ നിന്നും ജീവിത പങ്കാളികളെ തിരഞ്ഞെടുത്തതിന് പിന്നാലെ പാക്കിസ്ഥാന് ക്രിക്കറ്റ് ടീം അംഗം ഹസന് അലിയും ഇന്ത്യയുടെ പുതിയ മരുമകനായ മാറിയിരിക്കുകയാണ്. ദുബായില്‍ ഓഗസ്ത് 20നായിരുന്നു ഹരിയാണ സ്വദേശിയായ ഷമിയ അര്‍സൂ എന്ന യുവതിയെ ഹസന് വിവാഹം ചെയ്തത്. ക്രിക്കറ്റ് താരങ്ങളും അടുത്ത സുഹൃത്തുക്കളുമെല്ലാം താരവിവാഹത്തില്‍ സജീവമയിരുന്നു.
ഷൊയബ് മാലിക് സാനിയ മിര്‍സ വിവാഹം സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ശ്രദ്ധനേടിയ സംഭവമായിരുന്നു. ഇരുവര്‍ക്കും അടുത്തിടെയാണ് ഒരു കുഞ്ഞ് പിറന്നത്. അമ്മയാകാനായി ടെന്നീസ് കരിയര്‍ മാറ്റിവെച്ച സാനിയ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.
എന്നാൽ ഇപ്പോൾ ഹസന് അലിക്ക് ആശംസയുമായി സാനിയ രംഗത്ത് എത്തിയിരിക്കുകയാണ്. ഹസന് അലിക്ക് അഭിനന്ദനം അറിയിച്ച സാനിയ ഇരുവര്‍ക്കും സന്തോഷം നിറഞ്ഞതും ദീര്‍ഘമായ വിവാഹജീവിതം ആശംസിക്കുകയും ചെയ്തു.






































