Badminton Top News

ലോക ബാഡ്‌മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പ്: പി വി സിന്ധുവും സൈന നെഹ്‌വാളും ഇന്നിറങ്ങും

August 21, 2019

author:

ലോക ബാഡ്‌മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പ്: പി വി സിന്ധുവും സൈന നെഹ്‌വാളും ഇന്നിറങ്ങും

ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിത സിംഗിൾസിലെ പ്രതീക്ഷകളായ പി വി സിന്ധുവും സൈന നെഹ്‌വാളും ഇന്നിറങ്ങും. നേരിട്ട് രണ്ടാം റൗണ്ടിൽ പ്രവേശിച്ച ഇരുവരും ഇന്ന് മത്സരത്തിന് ഇറങ്ങും.

പി വി സിന്ധു  തയ്‍വാന്‍ താരമായ പായ് യുപോയെ നേരിടും. സൈന ഡച്ച് താരം സോരയ ഡിയെ നേരിടും.  സിന്ധുനും, സൈനക്കും ഇത്തവണ മത്സരം അത്ര എളുപ്പമാകില്ല. ഈ വർഷം ഇതുവരെ നടന്ന പത്ത് ടൂർണമെന്റുകളിൽ പിവി സിന്ധു ഒരു തവണ മാത്രമാണ് ഫൈനലിൽ പ്രവേശിച്ചത്. രണ്ടുതവണ ബി‌ഡബ്ല്യു‌എഫ് ലോക ചാമ്പ്യൻ‌ഷിപ്പ് റണ്ണർ‌അപ്പ് ആയ സിന്ധുവിന് ഈ വര്ഷം അത്ര നല്ല രീതിയിൽ അല്ല മുന്നോട്ട് പോകുന്നത്. നിർണായക മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങേണ്ടി വരുന്നത് ഇന്ത്യക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്.. സൈന നെഹ്‌വാളും അത്ര നല്ല ഒരു ഫോമിൽ അല്ല. പരിക്കുകൾ കാരണം അവർക്ക് പല മത്സരങ്ങളിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. 

Leave a comment