മാഞ്ചെസ്റ്റെർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് വൂൾവസ്
ടോപ് സിക്സ് ടീമുകൾക്കെതിരെയുള്ള മികച്ച റെക്കോർഡുള്ള വോൾവ്സ് പതിവ് തെറ്റിച്ചില്ല .ഈ വീക്കിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് വോൾവ്സ് ചുവന്ന ചെകുത്താന്മാരുടെ സീസണിലെ വിജയകുതിപ്പിന് കടിഞ്ഞാണിട്ടു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ചു പിരിഞ്ഞു.രണ്ടാം പകുതിയിൽ കിട്ടിയ പെനാൽറ്റി പോൾ പോഗ്ബ നഷ്ടപ്പെടുത്തിയത് കളിയിൽ നിർണായകമായി. ആദ്യ പകുതിയിൽ യുണൈറ്റഡും രണ്ടാം പകുതിയിൽ വോൾവ്സും ആധിപത്യം പുലർത്തി.
മത്സരത്തിൽ ആദ്യം മുതൽ യുണൈറ്റഡ് മികച്ച ആക്രമണം പുറത്തെടുത്തു ബോൾ പൊസഷനിലും വളരെ മുന്നിലായിരുന്നു.വോൾവ്സ് പ്രതിരോധത്തിന് അധികം പിടിച്ചു നിൽക്കാനായില്ല 27 ആം മിനുറ്റിൽ മികച്ച ഒരു ടീം പ്ലേയിലൂടെ റാഷ്ഫോർഡിന്റെ അസിസ്റ്റിൽ മാർട്ടിയാൽ ടീമിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ വോൾവ്സ് പതിയെ കളിയിലേക്ക് തിരിച്ചു വന്നു , 55 ആം മിനുറ്റിൽ റൂബൻ നിവേസിന്റെ മനോഹരമായ ഒരു ഗോളിലൂടെ വോൾവ്സ് സമനില നേടി.ശേഷം മികച്ച ആക്രമണം ഇരു ടീമുകളും പുറത്തിടുത്തെങ്കിലും വിജയഗോൾ നേടാനായില്ല.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം ഓൾഡ് ട്രാഫൊർഡിൽ ക്രിസ്റ്റൽ പലസുമായിട്ടാണ്.