ഡാനില്‍ മെദ്വദേവിന് സിന്‍സിനാറ്റിഓപ്പൺ ടെന്നീസ് കിരീടം
സിന്‍സിനാറ്റി: സിന്‍സിനാറ്റിഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനൽ മത്സരത്തിൽ ഡാനില്‍ മെദ്വദേവിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ബെൽജിയം താരം ഡേവിഡ് ഗോഫിനെ തോൽപ്പിച്ചാണ് റഷ്യൻ താരം ഡാനില്‍ മെദ്വദേവ് കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഡാനില്‍ മെദ്വദേവ് ഡേവിഡിനെ തോൽപ്പിച്ചത്.
നൊവാക് ദ്യോകോവിച്ചിനെ സെമിഫൈനലിൽ തോൽപ്പിച്ചാണ് ഡാനില്‍ ഫൈനലിൽ എത്തിയത്. ഫൈനൽ മത്സരത്തിലും മികച്ച പ്രകടനമാണ് നടത്തിയത്. ഡാനിലിന്റെ ആദ്യ മാസ്റ്റേഴ്സ് 1000 കിരീടമാണിത്.ആദ്യ സെറ്റിൽ ഡേവിഡും മികച്ച പ്രകടനമാണ് നടത്തിയത്. അവസാന മത്സരത്തിൽ ഒരു പോയിന്റ് നഷ്ടപ്പെട്ടതിന് ശേഷം ഡാനില്‍ മെദ്വദേവ് തന്റെ റാക്കറ്റ് നിലത്തേക്ക് എറിഞ്ഞപ്പോൾ സമ്മർദ്ദം പ്രകടമായിരിന്നു. എന്നാൽ പിന്നീട് വളരെ ശകതമായ പ്രകടനത്തിലൂടെ മെദ്വദേവ് മത്സരത്തിലേക്ക് തിരിച്ചുവരികയും കിരീടം സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.
സ്‌കോർ: 7-6, 6-4