എസോ ആൽബിൻ: ഇന്ത്യക്ക് ലോക സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടികൊടുത്ത പതിനേഴുകാരൻ
എസോ ആൽബിൻ 2018 ഓഗസ്റ്റ് 16ന് ഒരു ചരിത്രം സൃഷ്ടിച്ചു. സ്വിറ്റ്സർലൻഡിലെ ഐഗലിൽ നടന്ന യുസിഐ ജൂനിയർ ട്രാക്ക് സൈക്ലിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിലെ പുരുഷ ഇനത്തിൽ ഇന്ത്യയുടെ ആദ്യത്തെ ജൂനിയർ സൈക്ലിംഗ് ലോകകപ്പ് വെള്ളി മെഡൽ നേടി. ഇന്ത്യക്ക് അഭിമാനിക്കാൻ കഴിയുന്ന നിമിഷം ആണ് ഈ പതിനേഴുകാരൻ നേടിയത്. മൽസരത്തിൽ വെറും 0.017 സെക്കൻഡ് വ്യത്യാസത്തിലാണ് ആൽബിന് സ്വർണം നഷ്ട്ടമായത്. തനിക് മത്സരത്തിൽ സ്വർണം നേടാൻ കഴിയുമായിരുന്നു എന്നാൽ വെള്ളി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, രാജ്യത്തിനായി ഒരു മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും ആൽബിൻ പറഞ്ഞു.
സൈക്കളിംഗിൽ നേട്ടങ്ങൾ സ്വന്തമാക്കുന്നത് ആൽബിൻ ഇത് ആദ്യമായല്ല. ഏഷ്യൻ ട്രാക്ക് ചാമ്പ്യൻഷിപ്പിൽ 6 സ്വർണ്ണ മെഡലുകൾ, ജൂനിയർ ട്രാക്ക് വേൾഡ് ചാമ്പ്യൻഷിപ്പിൽ 4 മെഡലുകൾ,അന്താരാഷ്ട്ര സൈക്ലിംഗ് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ, ജൂനിയർ മെൻസ് കെയ്‌റിൻ റാങ്കിംഗിൽ ലോക ഒന്നാം നമ്പർ, ജൂനിയർ പുരുഷ സ്പ്രിന്റ് റാങ്കിംഗിൽ ലോക ഒന്നാം നമ്പർ എന്നിവയാണ് ഈ പതിനേഴുകാരന്റെ നേട്ടങ്ങൾ.
ആൻഡമാൻ നിക്കോബാർ സ്വദേശി ആയ ആൽബിൻ പോർട്ട് ബ്ലെയറിലെ ഗവൺമെന്റ് മോഡൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ജൂനിയർ സ്പോർട്സ് ട്രെയിനികളെ ഉൾപ്പെടുത്തുന്നതിനുള്ള ഒരു പത്ര പരസ്യം കണ്ടതിനെ തുടർന്ന് അമ്മ അവനെ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നേതാജി സ്റ്റേഡിയത്തിലേക്ക് അയച്ചു. അവിടെ ആദ്യം റോവിങ്ങിനായി ചേർന്നെങ്കിലും , ആൽബിൻറെ ഉയരക്കുറവ് കാരണം സൈക്ലിംഗിലേക്ക് മാറ്റി. ആ മാറ്റം ആൽബിൻറെ ജീവിതം തന്നെ മാറ്റിമറിച്ചു.നാലായിരം രൂപക്ക് തന്റെ ‘അമ്മ ആദ്യം വാങ്ങിക്കൊടുത്ത സൈക്കിളിൽ സൈക്കളിംഗ് ആരംഭിച്ച ആൽബിൻ തൻറെ കഠിനപ്രയത്നവും, ആത്മവിശ്വാസത്തിലും ഇന്ന് ഈ പതിനേഴുകാരൻ സൈക്കളിംഗ് നടത്തുനന്ത 10 ലക്ഷം രൂപ വിലവരുന്ന “ലുക്ക് 96” എന്ന സൈക്കിളൽ ആണ്.
2015 ൽ കേരളത്തിൽ നടന്ന 67-ാമത് ദേശീയ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 14, 500 മീറ്റർ ടൈം ട്രയൽ മൽസരത്തിൽ വെള്ളി നേടിയാണ് ആൽബിൻ തൻറെ വിജയഗാഥ തുടങ്ങിയത്. പിന്നീട് പല വിജയങ്ങളും, നേട്ടങ്ങളും നേടി ആൽബിൻ ഇപ്പോൾ ഇന്ത്യക്ക് വേണ്ടി ഒരു മെഡലും നേടിയിരിക്കുകയാണ്. ആൽബിന്റെ അച്ഛനും അമ്മയും കായിക താരങ്ങൾ ആണ്. ആൽബിന്റെ ‘അമ്മ ലില്ലി അൽബാൻ,ഒരു കബഡി താരവും,അച്ഛൻ അൽബാൻ ഡിഡസ് ഒരു സൈക്കിൾ താരവുമാണ്. ആൽബിന്റെ അടുത്ത ലക്‌ഷ്യം ഏഷ്യൻ ഗെയിംസും, ഒക്ടോബറിൽ അർജന്റീനയിൽ നടക്കാനിരിക്കുന്ന യൂത്ത് ഒളിമ്പിക്സും ആണ്.