ആഷസ് ടെസ്റ്റ് പരമ്പര: മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
മൂന്നാം ആഷസ് ടെസ്റ്റിനുള്ള പന്ത്രണ്ടംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. രണ്ടാം മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടാം മൽസരത്തിൽ ഉള്ള താരങ്ങൾ തന്നെയാണ് മൂന്നാം മൽസരത്തിന് ഉള്ളത്. ടീമിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ല. ജെയിംസ് ആൻഡേഴ്‌സൺ പരിക്ക് മൂലം ആഷസിൽ നിന്ന് നേരത്തെ പുറത്തായി. ആർച്ചർ ടീമിൽ ഇടം നിലനിർത്തി.
ടെസ്റ്റിൽ രണ്ട് മൽസരങ്ങളിലും മോശം പ്രകടനം നടത്തിയ റോയിയെ വീണ്ടും ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ റോയ് ടെസ്റ്റിൽ മോശം പ്രകടനമാണ് നടത്തിയത്. രണ്ട് മത്സരങ്ങളിൽ നിന്ന് 40 റണ്‍സ് ആണ് റോയി നേടിയത്. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഓസ്‌ട്രേലിയ ആദ്യ മത്സരം ജയിച്ചിരുന്നു. ഓഗസ്റ്റ് 22-ന് ആണ് മൂന്നാം മത്സരം.
ഇംഗ്ലണ്ട് ടീം – ജേസണ്‍ റോയ്, റോറി ബേണ്‍സ്, ജോ റൂട്ട്, ജോ ഡെന്‍ ലി, സ്റ്റുവാര്‍ട്ട് ബ്രോഡ്, ക്രിസ് വോക്ക്സ്, സാംകറന്‍, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച്, ബെന്‍ സ്റ്റോക്ക്സ്, ജോസ് ബട്ലര്‍, ജോണി ബെയര്‍സ്റ്റോ.






































