ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2019:ജയത്തോടെ സായി പ്രണീത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു
ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിന് ഇന്ന് തുടക്കമായി. ഇന്ന് നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ ഇന്ത്യയുടെ സായി പ്രണീതിന് ജയം. കാനഡയുടെ ജേസണ്‍ ആന്തണിയോയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. ജയത്തോടെ സായി രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ സെറ്റിൽ തുടർച്ചയായ 9 പോയിന്റുകൾ നേടി 17-9 ലീഡ് ഉയർത്തിയ സായി മുഴുവൻ സമയവും മൽസരത്തിൽ ആധിപത്യം നിലനിർത്തി. മുൻ സിംഗപ്പൂർ ഓപ്പൺ ചാമ്പ്യനായ സായ് പ്രനീത് ലോക ചാമ്പ്യൻഷിപ്പിൽ ആദ്യ മൽസരത്തിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്.
ജൂലൈയിൽ നടന്ന തായ്‌ലൻഡ് ഓപ്പൺ സൂപ്പർ 500 ടൂർണമെന്റിൽ സായി ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു, കൂടാതെ കഴിഞ്ഞ ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിൽ ഫൈനൽ വരെയും എത്തിയിരുന്നു. ഇന്ന് നടന്ന ആദ്യ മൽസരം 39 മിനുട്ടാണ് നീണ്ട് നിന്നത്.ചൊവ്വാഴ്ച നടക്കുന്ന രണ്ടാം റൗണ്ടിൽ സായി ദക്ഷിണ കൊറിയയുടെ ലീ ഡോങ് കീയുനും ഓസ്‌ട്രേലിയയുടെ ഡാനിയേൽ ഫാനും തമ്മിലുള്ള ആദ്യ റൗണ്ട് മൽസരത്തിലെ വിജയിയെ നേരിടും.