ലംബോര്‍ഗിനി ഹുറാകാന് EVO -യില്‍ പൊളിച്ച് ഹാര്‍ദിക് പാണ്ഡ്യ; വൈറലായി വീഡിയോ
വാഹനങ്ങളോടുള്ള സെലിബ്രറ്റികളുടെ ഇഷ്ട്ടം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഹാര്‍ദിക് പാണ്ഡ്യയുടെ വാഹനത്തോടുള്ള ഇഷ്ട്ടം എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എസ്യുവി വാഹനങ്ങളോട് കൂടുതല്‍ പ്രിയമുള്ള പാണ്ഡ്യ, അടുത്തിടെ മെര്‍സിഡീസ് AMG G63 കൂടി വാങ്ങിയിരുന്നു.
ഇപ്പോഴിതാ പുതിയൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലംബോര്‍ഗിനി ഹുറാകാന് EVO -യില്‍ താരം ചുറ്റിക്കറങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ഇന്‍സ്റ്റഗ്രമിലൂടെയാണ് താരം തന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ വാഹനം തന്നെയാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം തന്നെ സഹോദരന് കൃണാല്‍ പാണ്ഡ്യയും കാറില്‍ നിന്ന് ഇറങ്ങി വരുന്നത് കാണാം. 3.73 കോടി രൂപയാണ് ലംബോര്‍ഗിനി ഹുറാകാന് EVO -യുടെ എക്സ്ഷോറൂം വില. ഓറഞ്ച് നിറത്തിലുള്ള കാറിലാണ് ഇരുവരും വന്നിറങ്ങുന്നത്.






































