ആക്രമിക്കാൻ ഭയം ഇല്ലാത്ത ടോട്ടൻഹാമിനെ സിറ്റിയും ലിവർപൂളും ഭയക്കണം..
ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും കഴിഞ്ഞ സീസണിൽ മറ്റുള്ള ടീമുകളുമായി വലിയ ഒരു അന്തരം സൃഷ്ഠിച്ചിരുന്നു.. അത് പോയിന്റ് പട്ടികയിൽ ആയാലും കേളി മികവിലായാലും അച്ചടക്കത്തിൽ ആയാലും ഈ അന്തരം വളരെ പ്രകടമായിരുന്നു. ഈ സീസണിലും ഈ 2ടീമുകൾക്ക് തന്നെ ആണ് വിദഗ്ധർ സാധ്യത കല്പിക്കുന്നത്… എന്നാൽ ഈ അന്തരം ഒരു പരിധിവരെ കുറക്കുവാൻ പോച്ചടിനോയുടെ ടോട്ടൻഹാമിന് സാധിക്കും എന്ന് വേണം വിലയിരുത്താൻ…
ഇതിൽ അവരെ പ്രാപ്തർ ആകുന്നത് അവരുടെ മികവുറ്റ കളിക്കാർ തന്നെ.. ഹ്യൂഗോ ലോറിസ് എന്നാ ലോകോത്തര ഗോളിയാണ് അവരുടെ വല കാക്കുന്നത്.വെർട്ടോഗനും ആൽഡർ വീൽഡും നയിക്കുന്ന പ്രിതിരോധം സുശക്തമാണ്. ഹരി കെയ്നു ഈ സീസണിലും 20 ഗോളിന് മുകളിൽ സ്കോർ ചെയ്യാൻ സാധിക്കും…സോണും മോറയും നൽകുന്ന വേഗത എതിർ ടീമുകളുടെ പ്രിതിരോധത്തിൽ വിള്ളൽ ഉണ്ടാക്കും..
എന്നാൽ എടുത്ത് പറയേണ്ടത് അവരുടെ മധ്യ നിരയുടെ ശക്തിയാണ്.
എൻഡോബലെയും സിസോക്കോയും മധ്യ ഭാഗത്തെ ശക്തമായ സാന്നിധ്യങ്ങളാണ്…അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ സിറ്റിയുടെ മധ്യ നിരക്ക് എത്തിഹാദിൽ പോലും സാധിച്ചില്ല.ക്രിസ്റ്റൻ എറിക്സൺ നൽകുന്ന ത്രൂ പാസുകൾ സ്വപ്നതുല്യമാണ്.
എന്നാൽ പോച്ചടിനോ ടീമിന് നൽകിയ പോരാട്ടവീര്യം ഇതിന്റെ എല്ലാം മുൻപിൽ നിൽക്കുന്ന ഘടകമാണ്.ഒരു ചാമ്പ്യൻ ടീമിന് ആവശ്യമായ ഭയരഹിത സമീപനം അവരിൽ ഇപ്പളെ കാണാൻ സാധിക്കും.സിറ്റിയെ അവരുടെ തട്ടകത്തിൽ ടോട്ടൻഹാം സമനിലയിൽ തളച്ചത് ഇ മനക്കരുത് ഒന്ന് കൊണ്ട് മാത്രമാണ്.
എന്തിരുന്നാലും ഈ പ്രീമിയർ ലീഗ് സീസൺ രണ്ടു കുതിരകളുടെ മാത്രമായാ ഒരു പോരാട്ടം ആയിരിക്കില്ല. ടോട്ടൻഹാമിന് ഒപ്പം ആഴ്സണലും ശക്തി പെട്ട് വരുന്നു. എന്നാൽ സിറ്റിയും ലിവർപൂളും സൃഷ്ഠിച്ചിരിക്കുന്ന അന്തരം കുറക്കാൻ സാധ്യത ഉള്ള ലണ്ടൻ ക്ലബ് ടോട്ടൻഹാം തന്നെ .






































