ആധികാരിക വിജയത്തോടെ ഡോട്ട്മണ്ട് തങ്ങളുടെ സീസണ് തുടക്കം കുറിച്ചു
ബുണ്ടസ്‌ലീഗെക്ക് നയന മനോഹരമായി തിരികൊളുത്തി ബൊറൂസിയ ഡോട്ട്മണ്ട്. ഓഗ്സ്ബർഗിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. സ്പാനിഷ് സ്‌ട്രൈക്കർ ആയ പാബ്ലോ അലക്സേർ ആണ് കളിയിലെ താരം. രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ച് ടീമിന് വിജയം സമ്മാനിച്ചത് അദ്ദേഹം ആയിരുന്നു. തങ്ങളുടെ സ്റ്റാർ പ്ലയേഴ്സ് ആയ റോയെസും സാഞ്ചോയും വലചലിപ്പിച്ചത് ഡോട്ട്മണ്ടിന്റെ ആൽമവിശ്വാസം കൂട്ടും. മാത്രമല്ല പുതിയ താരോദയം ജൂലിയൻ ബ്രാന്ഡാറ്റും അവർക്കായി ലക്‌ഷ്യം കണ്ടു. ഓഗ്സ്ബർഗിനൈ ഫ്ലോറിയാൻ നീഡർലെച്ചനെർ ആശ്വസ ഗോൾ നേടി.






































