രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ദീപാ മാലിക്കിനും ബജ്റംഗ് പുനിയക്കും
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം ദീപാ മാലിക്കിനും ബജ്റംഗ് പുനിയക്കും . പാരാലിമ്ബിക്സ് മെഡല്‍ ജേതാവാണ് ദീപ. 2016 പാരാലിമ്ബിക്സിൽ ഷോട്ട് പുട്ടില്‍ ഇന്ത്യക്കായി ദീപ വെള്ളി മെഡൽ നേടിയിരുന്നു. ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ വനിതയാണ് ദീപ. ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവാണ് ബജ്റംഗ് പുനിയ. കഴിഞ്ഞ രണ്ട് വർഷത്തെ നേട്ടങ്ങൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് അവാർഡ് നൽകുന്നത്.
65 കിലോഗ്രാം പുരുഷവിഭാഗം ഗുസ്തിയില്‍ ലോക ഒന്നാം നമ്പർ താരമാണ് ബജ്രംഗ്. 2018 ഏഷ്യന്‍ ഗെയിംസിലും, , കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ താരമാണ് ബജ്രംഗ്.മലയാളി അത്ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 കായിക താരങ്ങള്‍ അര്‍ജ്ജുന പുരസ്കാരത്തിനും അര്‍ഹരായി.






































